Kerala

ഇനി ‘കടക്ക് പുറത്ത്’ പറയില്ല; വ്യത്യസ്ഥമായ രീതിയിൽ മാധ്യമങ്ങളോട് ഇടപെടാനൊരുങ്ങി മുഖ്യമന്ത്രി

തിരുവനന്തപുരം: മാധ്യമങ്ങളോടുള്ള പെരുമാറ്റത്തിൽ മാറ്റം വരുത്താനൊരുങ്ങി മുഖ്യമന്ത്രി പിണറായി വിജയൻ. ഇതുമായി ബന്ധപ്പെട്ട് സിപിഎം നേതൃത്വവുമായി ചര്‍ച്ചയ്‌ക്കൊരുങ്ങുകയാണ് മുഖ്യമന്ത്രി എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഓരോ വിഷയത്തിലും കൃത്യമായ വിവരം നല്‍കാന്‍ കഴിവുള്ള ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥരോടൊപ്പം ഇനി മുതൽ ആവശ്യമുള്ള സന്ദർഭങ്ങളിൽ മുഖ്യമന്ത്രി മാധ്യമങ്ങളെ കാണുമെന്നാണ് സൂചന. മാധ്യമങ്ങൾ ഉന്നയിക്കുന്ന ചോദ്യം പൊലീസുമായി ബന്ധപ്പെട്ടതാണെങ്കില്‍ ഡിജിപി, റേഞ്ച് ഐജി എന്നിവരും വിഷയം ഭരണ രംഗവുമായി ബന്ധപ്പെട്ടതാണെങ്കില്‍ ചീഫ് സെക്രട്ടറിയും അതത് വകുപ്പിന്റെ ചീഫ് സെക്രട്ടറിമാരും മറുപടി നൽകും.

Read Also: ചാനലില്‍ കോട്ടിട്ടിരുന്ന് വിധി നിർണയിക്കുന്നവരല്ല, ജനങ്ങളാണ് വിധികര്‍ത്താക്കള്‍ ; പിണറായി വിജയൻ

മാധ്യമങ്ങളെ അകറ്റിനിര്‍ത്തുന്ന സമീപനം ഏറെ വിവാദം സൃഷ്ടിച്ച സാഹചര്യത്തിലാണ് ഇത്തരമൊരു തീരുമാനം. സംസ്ഥാനത്തെ തുടര്‍ച്ചയായ അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ നടക്കുന്ന സമാധാന ചർച്ച റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരെ മുഖ്യമന്ത്രി പുറത്താക്കിയത് ഏറെ ചർച്ചയ്ക്ക് വഴിവെച്ചിരുന്നു. എന്നാൽ മാധ്യമ പ്രവര്‍ത്തകരുടെ സാനിധ്യത്തില്‍ ഇത്തരം ചര്‍ച്ച നടത്താന്‍ കഴിയില്ലെന്നും ചർച്ച നടക്കുന്ന ഹാളിനുള്ളിലായിരുന്നു മാധ്യമപ്രവർത്തകരെന്നും അതുകൊണ്ടാണ് പുറത്ത്‌പോകണമെന്ന് പറഞ്ഞതെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് പിന്നീട് വിശദീകരണം നല്‍കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button