India

ഒലാ ക്യാബില്‍ നിന്നും യാത്രക്കാരനെ ഇറക്കി വിട്ടു

ഡൽഹി : പോകേണ്ട സ്ഥലം മോശമെന്ന് പറഞ്ഞു ഒലാ ക്യാബില്‍ നിന്നും യാത്രക്കരനെ ഇറക്കിവിട്ടെന്ന് പരാതി. ജാമിയ നഗറില്‍ നിന്നും ഒല ബുക്ക് ചെയ്ത മാധ്യമപ്രവർത്തകൻ ആസാദ് അഷ്‌റഫിനോട് ഡ്രൈവർ അശോക് കുമാര്‍ മോശമായി പെരുമാറുകയും ചെയ്‌തു.

ആസാദ് അഷ്‌റഫ് ഈദ് ആഘോഷങ്ങള്‍ക്ക് ശേഷം ദക്ഷിണ ഡല്‍ഹിയിലുള്ള വീട്ടിലേക്ക് പോകുന്നതിനാണ് ബി.കെ. ദത്ത് കോളനിയില്‍ നിന്നും ക്യാബ് ബുക്ക് ചെയ്തത്. കാറിൽ കയറിയതോടെ ജാമിയ കോളനി ഒരു വൃത്തികെട്ട സ്ഥലമാണെന്നു പറഞ്ഞു വളരെ മോശമായാണ് ഡ്രൈവര്‍ പെരുമാറിയതെന്ന് ആസാദ് വ്യക്തമാക്കി. തുടർന്ന് തന്നെ ആളൊഴിഞ്ഞ സ്ഥലത്ത് ഇറക്കിവിട്ടെന്നും ആസാദ് ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

Read also:കേരളത്തിലേക്ക് യാത്ര ചെയ്യുന്നതിന്​ യുഎഇ ഏർപ്പെടുത്തിയിരുന്ന വിലക്ക് നീക്കി

സംഭവത്തെ തുടര്‍ന്ന് ഒല ആപ്പിലുള്ള എമര്‍ജന്‍സി അലാറം അമർത്തിയ ആസാദ് ഒലയിലെ ഉദ്യോഗസ്ഥനെ തന്റെ പരാതി അറിയിച്ചിരുന്നു. എന്നാല്‍, ഇത്രനേരം കഴിഞ്ഞിട്ടും ഒരു നടപടിയുമുണ്ടായിട്ടില്ലെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button