Kerala

കേരളത്തിലേക്ക് യാത്ര ചെയ്യുന്നതിന്​ യുഎഇ ഏർപ്പെടുത്തിയിരുന്ന വിലക്ക് നീക്കി

ദുബായ്: നിപ വൈറസ് പനിയെ തുടർന്ന് കേരളത്തിലേക്ക്​ യാത്ര ചെയ്യുന്നതിന്​ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം യു.എ.ഇ. നീക്കം ചെയ്​തു. വൈറസ്​ പനി ബാധിച്ച്‌​ നിരവധി പേര്‍ മരിക്കുകയും അനേകം പേർ ആശുപത്രിയിലും ആയ സാഹചര്യത്തിലായിരുന്നു കേരളത്തിലേക്കുള്ള യാത്രയിൽ യു.എ.ഇ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്. കേരളം നിപ രോഗബാധയെ ഫലപ്രദമായി നേരിട്ടുവെന്ന വിലയിരുത്തലിനെത്തുടര്‍ന്നാണ് ഇപ്പോൾ യു.എ.ഇ നിയന്ത്രം നീക്കിയത്.

also read: നിപ വൈറസ് നിയന്ത്രണത്തിൽ സർക്കാരിനെ പ്രശംസിച്ച് ഹൈക്കോടതി

അത്യാവശ്യമില്ലെങ്കില്‍ കേരളത്തിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന്​ കഴിഞ്ഞ മെയ്​ 24 നാണ്​ യു.എ.ഇ. ആരോഗ്യ മന്ത്രാലയം ജനങ്ങള്‍ക്ക്​ നിര്‍ദേശം നല്‍കിയത്​. കേരളത്തിൽ നിന്നും യുഎഇയിൽ എത്തുന്നവർക്ക് നിപ വൈറസിന്റെ ലക്ഷണങ്ങൾ ഉണ്ടോയെന്ന് നിരീക്ഷിക്കാൻ വിമാനത്താവള അധികൃതര്‍ക്കും നിര്‍ദേശം നല്‍കിയിരുന്നു. ലോകാരോഗ്യ സംഘടനയുടെ ഏറ്റവും ഒടുവിലത്തെ റിപ്പോര്‍ട്ട്​ പ്രകാരം നിപ രോഗബാധ ശമിച്ചുവെന്ന്​ ഉറപ്പായതിനെത്തുടര്‍ന്നാണ്​ നിയന്ത്രണം നീക്കിയതെന്ന്​ ആരോഗ്യ മന്ത്രാലയ അധികൃതര്‍ വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button