India

പ്രായപൂര്‍ത്തിയാകാത്ത മകളെ അമ്മയുടെ രഹസ്യ കാമുകന്‍ ബലാത്സംഗം ചെയ്തു

അമ്മയുടെ രഹസ്യ കാമുകന്‍ പ്രായപൂര്‍ത്തിയാകാത്ത മകളെ ബലാത്സംഗം ചെയ്തു. പന്ത്രണ്ട് വയസുള്ള പെണ്‍കുട്ടിയാണ് ബലാത്സംഗത്തിനിരയായത്. തെലങ്കാനയിലെ മീര്‍പെര്‍ട്ടിലാണ് സംഭവം. കുട്ടിയും അമ്മയും താമസിച്ചിരുന്ന വാടക വീട്ടില്‍ വെച്ചാണ് അമ്മയുടെ രഹസ്യ കാമുകന്‍ മകളെയും പീഡിപ്പിച്ചത്.

read also: പോളിടെക്‌നിക് അധ്യാപകന്‍ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്തു

കുട്ടി അമ്മയോട് പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. അമ്മയുടെ കാമുകന്‍ രമേശാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. സംഭവം പുറത്ത് പറഞ്ഞാല്‍ കൊന്ന് കളയുമെന്ന് രമേശ് ഭീഷണിപ്പെടുത്തിയിരുന്നതായും കുട്ടി അമ്മയോട് പറഞ്ഞു.

ശനിയാഴചയാണ് സംഭവം നടന്നത്. ഉച്ചക്ക് 12മണിയോടെ വീട്ടില്‍ എത്തിയ രമേശ് കുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. ഈ സമയം അമ്മ ജോലിക്ക് പോയിരുന്നതിനാല്‍ സംഭവം അറിഞ്ഞിരുന്നില്ല. ആദ്യ ഭര്‍ത്താവില്‍ നിന്നും വിവാഹ മോചിതയായ സ്ത്രീ കാമുകനൊപ്പം വിവാഹം കഴിക്കാതെ ജീവിച്ച് വരികയായിരുന്നെന്ന് പോലീസ് പറഞ്ഞു. നേരത്തെയും കുട്ടിയെ ഇയാള്‍ പീഡിപ്പിച്ചിരുന്നു എന്നാണ് വിവരം. കുട്ടിയുടെ അമ്മയുടെ പരാതിയില്‍ രമേശിനെ പോലീസ് അറസ്റ്റ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button