തൊടുപുഴ: തൊടുപുഴ നഗരസഭാ തെരഞ്ഞെടുപ്പില്‍ അട്ടിമറി വിജയവുമായി എല്‍.ഡി.എഫ്. തൊടുപുഴ നഗരസഭാ ചെയര്‍പഴ്സണ്‍ സ്ഥാനത്തേക്കു നടന്ന തെരഞ്ഞെടുപ്പിലാണ് 25-ാം വാര്‍ഡ് കൗണ്‍സിലര്‍ സി.പി.എമ്മിലെ മിനി മധു തെരഞ്ഞെടുക്കപ്പെട്ടത്. കോണ്‍ഗ്രസിന്റെ വൈസ് ചെയര്‍മാന്റെ വോട്ട് അസാധുവായതിനേത്തുടര്‍ന്നു നടന്ന നറുക്കെടുപ്പിലാണ് എല്‍.ഡി.എഫ് വിജയം കൈവരിച്ചത്.
Also Read : മുനിസിപ്പല്‍ തെരഞ്ഞെടുപ്പ് : സ്വപ്നതുല്യമായ വിജയം സ്വന്തമാക്കി ബി.ജെ.പി
ഇന്നലെ രാവിലെ 11 ന് ആരംഭിച്ച തെരഞ്ഞെടുപ്പ് രണ്ടുഘട്ടങ്ങളായി ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അവസാനിച്ചത്. ആദ്യഘട്ടത്തില്‍ വോട്ട് രേഖപ്പെടുത്തിയ വൈസ് ചെയര്‍മാന്‍ ടി.കെ. സുധാകരന്‍ നായരുടെ വോട്ടാണ് അസാധുവായത്. ആദ്യം ബി.ജെ.പി. അംഗങ്ങളുടെ വോട്ടുകളും അസാധുവായി. നറുക്കെടുപ്പില്‍ ഭാഗ്യം ഇടതുമുന്നണിയെയും മിനി മധുവിനെയും തുണച്ചു. തുടര്‍ന്ന് വൈസ് ചെയര്‍മാന്‍ ടി.കെ സുധാകരന്‍ നായര്‍ രാജിവച്ചു.
യു.ഡി.എഫ്. സ്ഥാനാര്‍ഥിയായി മത്സരിച്ച കേരള കോണ്‍ഗ്രസി(എം)ലെ ജെസി ആന്റണിയേയാണു പരാജയപ്പെടുത്തിയത്. യു.ഡി.എഫ്. ധാരണപ്രകാരം മുസ്ലിം ലീഗിലെ സഫിയ ജബ്ബാര്‍ രാജിവച്ചതിനെത്തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് നടന്നത്. അതേസമയം വെസ് ചെയര്‍മാന്‍ പദം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് വിമതന്‍ രംഗത്തുവന്നിരുന്നു.
Post Your Comments