Latest NewsIndiaNews

മുനിസിപ്പല്‍ തെരഞ്ഞെടുപ്പ് : സ്വപ്നതുല്യമായ വിജയം സ്വന്തമാക്കി ബി.ജെ.പി

മുംബൈ•മഹാരാഷ്ട്രയില്‍ ജല്‍ഗാവ് ജില്ലയിലെ ജംനെര്‍ മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റുകളും തൂത്തുവാരി ബി.ജെ.പി. കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ ആകെയുള്ള 25 സീറ്റുകളിലും ബി.ജെ.പി വിജയിച്ചു.

മുതിര്‍ന്ന ബി.ജെ.പി മന്ത്രി ഗിരീഷ്‌ മഹാജന്റെ ഭാര്യയും ബി.ജെ.പി നഗരസഭാ അദ്ധ്യക്ഷ സ്ഥാനാര്‍ത്ഥിയുമായിരുന്ന സാധന മഹാജന്‍ അഞ്ജലി പവാറിനെ 8,400 വോട്ടുകള്‍ക്ക് തോല്‍പ്പിച്ചു.

sadhana mahanajnമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ വലംകൈയായ ഗിരീഷ്‌ മഹാജന്‍ അടുത്തിടെ നടന്ന കര്‍ഷക പ്രക്ഷോഭവും അണ്ണാ ഹസാരയുടെ ഡല്‍ഹിയിലെ സമരവും അവസാനിപ്പിക്കാന്‍ നിര്‍ണ്ണായക പങ്കുവഹിച്ചിരുന്നു.

ഈ വിജയം ജനങ്ങളുടെ വിജയമാണെന്ന് ഗിരീഷ് മഹാജന്‍ പ്രതികരിച്ചു. ജനങ്ങള്‍ ജാംനര്‍ നഗരത്തിന്റെ വികസനത്തിനാണ് വോട്ട് ചെയതതെന്നും അദ്ദേഹം പറഞ്ഞു. എന്‍.സി.പിയുടെ ജാതി രാഷ്ട്രീയം ഇവിടുത്തെ നാട്ടുകാര്‍ തള്ളിക്കളഞ്ഞെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button