കൊച്ചി: കൊച്ചി മെട്രോയുടെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് പൊതുജനങ്ങള്‍ക്ക് ഇന്ന് മെട്രോയിൽ സൗജന്യയാത്ര നടത്താം. കഴിഞ്ഞ ജൂണ്‍ 17നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചി മെട്രോ ഉദ്ഘാടനം ചെയ്‌തതെങ്കിലും ജൂൺ 19നായിരുന്നു മെട്രോ പൊതുജനങ്ങള്‍ക്ക് സമ്മാനിച്ചത്. ജൂൺ 17ന് വിപുലമായ പരിപാടികളോടെയാണ് കൊച്ചി മെട്രോയുടെ ഒന്നാം പിറന്നാൾ ആഘോഷിച്ചത്.
also read: ജനങ്ങള്‍ക്ക് സൗജന്യ യാത്ര സമ്മാനിക്കാന്‍ കൊച്ചി മെട്രോ
യാത്രക്കാര്‍ക്ക് ഫ്രീ റൈഡും നറുക്കെടുപ്പും ഉള്‍പ്പെടെയുള്ള പരിപാടികള്‍ കെഎംആര്‍എല്‍ ഒരുക്കിയിരുന്നു. ഞായറാഴ്ച രാവിലെ 11ന് ഇടപ്പള്ളി മെട്രോ സ്റ്റേഷനില്‍ നടന്ന ചടങ്ങില്‍ ജനപ്രതിനിധികളും കെഎംആര്‍എല്‍ അധികൃതരും ചേര്‍ന്ന് വമ്പന്‍ കേക്കുമുറിച്ചാണ് ആഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിച്ചത്. ചടങ്ങില്‍ കെ.വി.തോമസ് എംപി, കെഎംആര്‍എല്‍ എംഡി മുഹമ്മദ് ഹനീഷ് ഐഎഎസ്, എംഎല്‍എമാരായ ഹൈബി ഈഡന്‍, എം.സ്വരാജ്, അന്‍വര്‍ സാദത്ത്, കൊച്ചി മേയര്‍ സൗമിനി ജെയിൻ തുടങ്ങിയവര്‍ പങ്കെടുത്തിരുന്നു.
Post Your Comments