ജയ്പുര്‍: സമയത്ത് എത്തിച്ചേരാന്‍ കഴിയാത്തതിനാൽ വിമാനത്തിൽ ബോംബ് ഉണ്ടെന്ന് ഭീഷണി സന്ദേശം നൽകിയ യാത്രക്കാരൻ പിടിയിൽ. ജയ്പുരില്‍ നിന്നും മുംബൈയിലേക്ക് യാത്ര ചെയ്യേണ്ടിയിരുന്ന മോഹിത് കുമാര്‍ തങ്ക് എന്ന നൃത്തസംവിധായകനാണ് ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ കോണ്‍സെന്ററില്‍ വിളിച്ച് ഭീഷണി സന്ദേശം നൽകിയത്. സന്ദേശം ലഭിച്ചയുടൻ തന്നെ വിമാനത്താവളത്തിൽ സുരക്ഷ ശക്തമാക്കി. എന്നാൽ ഇത് വ്യാജസന്ദേശമാണെന്ന് കണ്ടെത്തുകയായിരുന്നു.
വിമാനം പുറപ്പെടുന്നതിന് മുൻപ് എത്താന്‍ കഴിയാതിരുന്ന മോഹിതിനെ കമ്പനി നേരിട്ട് വിളിച്ച് തൊട്ടടുത്ത വിമാനത്തില്‍ സീറ്റ് ഉറപ്പ് നൽകി. എന്നാൽ വിമാനത്താവളത്തിലെത്തിയ ഇയാളെ സംശയം തോന്നിയതിനെ തുടർന്ന് സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തു. ഇതോടെ താനാണ് ബോംബ് ഭീഷണിക്ക് പിന്നില്‍ എന്ന് തുറന്നു പറയുകയായിരുന്നു. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്.
Post Your Comments