ബ്രസീല്‍ സ്വിറ്റ്സര്‍ലാന്റ് മത്സരത്തില്‍ ആരാധകരെ നിരാശയിലാഴ്ത്തുന്ന പ്രകടനമാണ് ബ്രസീൽ കാഴ്ചവെച്ചത്. പരിക്കേറ്റ് തിരിച്ചുവന്ന നെയ്മര്‍ സൗഹൃദ മത്സരങ്ങളില്‍ തിളങ്ങിയപ്പോള്‍ ആരാധകർക്കും പ്രതീക്ഷ കൂടി. ഇന്നലെ സ്വിറ്റ്സര്‍ലാന്റ് ചെയ്ത 18 ഫൗളുകളില്‍ 10ല്‍ അധികവും നെയ്മറിനെ വീഴ്ത്താനായിരുന്നു. ഇതോടെ ഈ ലോകകപ്പില്‍ ഒരു കളിയില്‍ ഏറ്റവും കൂടുതല്‍ ഫൗള്‍ ചെയ്യപ്പെടുന്ന താരം എന്ന നാണം കെട്ട റെക്കോർഡ് നെയ്മറിന്റെതായി. ഇന്നലെ സ്വിറ്റ്സര്‍ലാന്റ് നിരയില്‍ പിറന്ന മൂന്ന് മഞ്ഞക്കാര്‍ഡുകൾക്കും കാരണം നെയ്‌മർ തന്നെ ആയിരുന്നു.
Read Also: ബ്രസീലിന് സ്വിസ് ഷോക്ക്, മത്സരം സമനിലയില്‍
അതേസമയം ഇന്നലെ നടന്ന മത്സരത്തിൽ സ്വിറ്റ്‌സര്‍ലണ്ടിന്റെ ശക്തമായ പ്രതിരോധത്തില്‍ ബ്രസീലിനെ സമനില വഴങ്ങേണ്ടി വന്നു. ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി. തുടക്കത്തില്‍ മികച്ച നീക്കങ്ങള്‍ ബ്രസീല്‍ കാഴ്ചവെച്ചെങ്കിലും ഗോള്‍ കണ്ടെത്താനായിരുന്നില്ല.
Post Your Comments