മോസ്‌കോ: ലോകകപ്പില്‍ ബ്രസീലിന് സ്വിറ്റ്‌സര്‍ലണ്ട് വക ഷോക്. ജയിച്ചുകൊണ്ട് ലോകകപ്പ് ആരംഭിക്കാം എന്ന ബ്രസീല്‍ മോഹത്തിന് സ്വിറ്റ്‌സര്‍ലണ്ട് വിലങ്ങ്തടിയായി. സ്വിറ്റ്‌സര്‍ലണ്ടിന്റെ ശക്തമായ പ്രതിരോധത്തില്‍ ബ്രസീലിനെ സമനില വഴങ്ങേണ്ടി വന്നു. ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി.
read also: റഷ്യൻ ലോകകപ്പ് : ഫ്രാൻസിന് വിജയത്തുടക്കം
തുടക്കത്തില്‍ മികച്ച നീക്കങ്ങള്‍ ബ്രസീല്‍ കാഴ്ചവെച്ചെങ്കിലും ഗോള്‍ കണ്ടെത്താനായിരുന്നില്ല. 20-ാം മിനിറ്റില്‍ ബ്രസീല്‍ മുന്നിലെത്തി. മാഴ്‌സലോയുടെ ക്രോസ് ഹെഡ്ഡ് ചെയ്ത് അകറ്റാനുള്ള സ്വിസ് ഡിഫന്‍ഡറുടെ ശ്രമം പന്ത് എത്തിച്ചത് ഫിലിപ് കുടീനോയുടെ കാലുകളില്‍, ബോക്‌സിന് പുറത്ത് നിന്നും എടുത്ത കിക്ക് സ്വിസ് വലയ്ക്കുള്ളില്‍.
പിന്നീട് പ്രതിരോധത്തിലൂന്നിയായിരുന്നു സ്വിസ് പോരാട്ടം. കിട്ടുന്ന അവസരങ്ങളില്‍ ബ്രസീല്‍ വലയിലേക്ക് പന്തുമായി ഇരച്ച് കയറുകയും ചെയ്തു. തുടര്‍ന്ന് 50-ാം മിനിറ്റില്‍ ലഭിച്ച കോര്‍ണറില്‍ നിന്നും സ്വിസ് സമനില നേടി. ഉയര്‍ന്നെത്തിയ പന്ത് സ്റ്റീവന്‍ സൂബര്‍ വലയ്ക്കുള്ളിലാക്കുകയായിരുന്നു. പിന്നീട് ലീഡിനായി ഇരു ടീമുകളും കിണഞ്ഞ് പരിശ്രമിച്ചെങ്കിലും ഗോള്‍ കണ്ടെത്താനായില്ല.
Post Your Comments