പുതിയ ഫീച്ചറുമായി വാട്സ്ആപ്പ് ബിസിനസ് . ബിസിനസ്സുകാര്‍ക്ക് ഇനി തങ്ങളുടെ പ്രൊഡക്ടുകള്‍ പ്രദർശിപ്പിക്കാൻ സാധിക്കുന്ന കാറ്റലോഗ് ഫീച്ചറാണ് അവതരിപ്പിക്കുന്നത്. പുതുതായി വരുന്ന കാറ്റലോഗ് ഫീച്ചറിന്റെ സ്ക്രീന്‍ഷോട്ട് സഹിതം ഒരു പ്രമുഖ ഓണ്‍ലൈന്‍ സൈറ്റാണ് ഈ വാർത്ത പുറത്തു വിട്ടത്.
ബിസിനസ്സുകാര്‍ക്ക് തങ്ങളുടെ ഉല്പന്നങ്ങളുടെ വിശദമായ വിവരങ്ങള്‍ ഉല്‍പ്പന്നങ്ങളുടെ ഫോട്ടോയ്ക്ക് പുറമെ പേര്, വിവരണം, ലിങ്ക്, സ്റ്റോക്ക് കീപ്പിങ് യൂണിറ്റ് നമ്ബര്‍ എന്നിവ ഉള്‍കൊള്ളിക്കാനുള്ള സൗകര്യങ്ങള്‍ പുതിയ ഫീച്ചറിൽ ഉൾപ്പെടുന്നു എന്ന് റിപ്പോർട്ടിൽ പറയുന്നു. എന്നാൽ വാട്സ്ആപ്പ് ബിസിനസ്സിലെ വില്പനക്കാരും ഉപഭോക്താക്കളും തമ്മില്‍ നേരിട്ടുള്ള ഇടപാട് ഇത് വഴി നടത്താന്‍ സാധിക്കില്ല.
വാട്സ്ആപ്പ് ബിസിനസ്സിന് പുറമെ യഥാര്‍ഥ വാട്സപ്പിലേക്കും പുതിയ കാറ്റലോഗ് ഫീച്ചര്‍ എത്തുമെന്നുംപറയപ്പെടുന്നു. ഇന്ത്യ, ഇന്തോനേഷ്യ, ഇറ്റലി, മെക്സിക്കോ, യു.കെ, അമേരിക്ക എന്നീ രാജ്യങ്ങളില്‍ ഈ വര്‍ഷം ജനുവരിയിലാണ് വാട്സ്ആപ്പ് ബിസിനസ്സ് അവതരിപ്പിച്ചത്.
Also read : കൂടുതൽ ഹൈബ്രിഡ് വാഹനങ്ങൾ ദുബായ് നിരത്തിലേക്ക്
Post Your Comments