Latest NewsNewsTechnology

‘ടേക്ക് എ ബ്രേക്ക്’ പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് ഇൻസ്റ്റാഗ്രാം

ഇന്‍സ്റ്റഗ്രാമില്‍ സമയം ചിലവഴിക്കുന്നതിന് ഇടവേളയെടുക്കാന്‍ ഓര്‍മിപ്പിക്കുന്ന സംവിധാനമാണിത്. നിശ്ചിത സമയം പരിധിയില്‍ ഇന്‍സ്റ്റാഗ്രാമില്‍ സ്‌ക്രോള്‍ ചെയ്യുമ്‌ബോള്‍ ഇന്‍സ്റ്റാഗ്രാം ഒരു ഇടവേളയെടുക്കാന്‍ ഓര്‍മിപ്പിക്കും. താത്പര്യമുള്ളവര്‍ക്ക് 10 മിനിറ്റ്, 20 മിനിറ്റ്, 30 മിനിറ്റ് ഓപ്ഷനുകള്‍ തിരെഞ്ഞെടുക്കാനാവും. തിരഞ്ഞെടുത്ത സമയപരിധി കഴിഞ്ഞാല്‍ സ്‌ക്രീനില്‍ ഒരു റിമൈന്റര്‍ പ്രത്യക്ഷപ്പെടും. ഇതില്‍ ഇന്‍സ്റ്റാഗ്രാമില്‍ ഇടവേളയെടുക്കാനും മറ്റ് പ്രവര്‍ത്തികള്‍ നിര്‍ദേശിക്കുകയും ചെയ്യും.

അതേസമയം, ഫ്രീകണ്ടന്റ് കാലം അവസാനിക്കാൻ പോകുന്നതായി ഇൻസ്റ്റാഗ്രാം നേരത്തെ സൂചന നൽകിയിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ കണ്ടന്റ് ഉണ്ടാക്കുന്നവര്‍ക്ക് പണമുണ്ടാക്കാനുള്ള വഴിയും നിലവിൽ വരും. ചില കണ്ടന്റ് ക്രിയേറ്റേര്‍സിന് തങ്ങളുടെ തീര്‍ത്തും എക്‌സ്‌ക്യൂസീവായ കണ്ടന്റുകള്‍ (വീഡിയോ, പോസ്റ്റ്, സ്‌റ്റോറി എന്തുമാകാം) കാണണമെങ്കില്‍ തങ്ങളുടെ ഫോളോവേര്‍സിനോട് പണം ആവശ്യപ്പെടാം. ഇത്തരത്തിലുള്ള രീതി അധികം വൈകാതെ ടിക്ടോക് അടക്കം ആലോചിക്കുന്നുവെന്ന വാര്‍ത്ത വന്നതിന് പിന്നാലെയാണ് പുതിയ വെളിപ്പെടുത്തല്‍.

Read Also:- വെളുത്തുള്ളിയുടെ ഔഷധ ഗുണങ്ങൾ!

ഇന്‍സ്റ്റയുടെ പുതിയ രീതി സംബന്ധിച്ച് ലഭിക്കുന്ന ചില സൂചനകള്‍ ഇങ്ങനെയാണ്, നേരിട്ടുള്ള ഇടപാടായിരിക്കുമിത്. അതായത് കണ്ടെന്റ് ക്രിയേറ്റര്‍മാര്‍ക്ക് തങ്ങളുടെ സബ്‌സ്‌ക്രൈബര്‍മാരില്‍ നിന്ന് നേരിട്ട് പണം വാങ്ങാനുള്ള അനുമതിയായിരിക്കും നല്‍കുക. ഇൻസ്റ്റാഗ്രാം മേധാവി ആദം മൊസെറിയുടെ സമീപകാല വെളിപ്പെടുത്തലില്‍ ഇത് മറ്റാരും നല്‍കാത്ത ഫീച്ചറാണെന്നാണ് പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button