കാലിഫോര്‍ണിയ : ഉപഭോക്താക്കള്‍ക്കായി വീണ്ടും പുതിയൊരു ഫീച്ചര്‍ അവതരിപ്പിച്ച് വാട്‌സ് ആപ്പ്. പ്രൊഫൈല്‍ ചിത്രം, ലാസ്റ്റ് സീന്‍ എന്നിവ നിങ്ങള്‍ക്ക് മറ്റുള്ളവരില്‍ നിന്ന് മറച്ചു വെയ്ക്കാനുള്ള സൗകര്യമാണ് വാട്‌സ് ആപ്പ് ഒരുക്കുന്നത്.
Read Also : നാടു ഭരിക്കാനോ എംഎല്‍എമാരെ സൃഷ്ടിക്കാനോ അല്ല രാഷ്ട്രീയത്തിലിറങ്ങിയത്, ജനങ്ങളെ സഹായിക്കാന്‍: സാബു എം ജേക്കബ്
എല്ലാവര്‍ക്കും പ്രൊഫൈല്‍ ഫോട്ടോ കാണാം, അല്ലെങ്കില്‍ കോണ്ടാക്ട്സില്‍ ഉള്ളവര്‍ക്ക് മാത്രം- ഈ രണ്ട് ഓപ്ഷനുകളാണ് നിലവില്‍ വാട്സ് ആപ്പ് ഉപഭോക്താക്കള്‍ക്ക് ഉള്ളത്. എന്നാല്‍ ചില പ്രത്യേക കോണ്‍ടാക്ട് ലിസ്റ്റുകളെ മാറ്റി നിര്‍ത്തി ചിലര്‍ക്ക് മാത്രം കാണാന്‍ കഴിയുന്ന വിധത്തില്‍ പ്രൊഫൈല്‍ ഫോട്ടോ അപ്ഡേറ്റ് ചെയ്യാന്‍ സാധിക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ട്.
ലാസ്റ്റ് സീന്‍ എന്നതിനും ഇതേ ഫീച്ചര്‍ ലഭ്യമാകും. വാട്‌സ് ആപ്പ് സ്റ്റാറ്റസിന് നേരത്തെ തന്നെ ഈ ഫീച്ചര്‍ ലഭ്യമാണ്. ഈ ശ്രേണിയിലേക്കാണ് പ്രൊഫൈല്‍ ഫോട്ടോയും കൂടി എത്തുന്നത്. ആന്‍ഡ്രോയ്ഡിലും ഐഒഎസിലും ഫീച്ചര്‍ ടെസ്റ്റിംഗ് പുരോഗമിക്കുകയാണ്.
Post Your Comments