ദുബായ്: 900 ഹൈബ്രിഡ് വാഹനങ്ങൾ ദുബായ് നിരത്തിലേക്ക്. 370 എണ്ണം പെട്രോളിലും വൈദ്യുതിയിലും പ്രവർത്തിക്കുന്നതായിരിക്കും. 142 ടൊയോട്ട കാംറി, 193 ഇന്നോവ, 55 ലക്സസ്, 370 ഹൈബ്രിഡ് ടൊയോട്ട കാംറി, ഒരു ടൊയോട്ട ഹയാസ്, 15 നിസ്സാൻ അൾട്ടിമ, 123 ഹ്യുണ്ടായ് സൊനാറ്റ, ഒരു ഹ്യുണ്ടായ് എച്ച് 1 എന്നിവയാണ് വാഹനങ്ങൾ. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ പ്രത്യേക നിർദേശപ്രകാരമാണ് കൂടുതൽ ഹൈബ്രിഡ് വാഹനങ്ങൾ വാങ്ങുന്നതെന്ന് ആർടിഎ ചെയർമാൻ മത്തർ അൽ തായർ വ്യക്തമാക്കി.
Read Also: കുവൈറ്റിൽ ശക്തമായ പൊടിക്കാറ്റ്; ദൂരക്കാഴ്ച പരിധി കുറയുന്നു
കാർബൺ മലിനീകരണം വലിയ തോതിൽ കുറയ്ക്കാൻ ഇവയ്ക്ക് കഴിയുമെന്നാണ് സൂചന. ഇന്ധന ഉപയോഗം 33% വരെ കുറയ്ക്കാൻ കഴിയുന്ന വാഹനങ്ങളാണിത്. 2008ൽ പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങിയ ഹൈബ്രിഡ് വാഹനങ്ങൾ ദുബായിയുടെ സാഹചര്യങ്ങൾക്ക് ഏറ്റവും ഇണങ്ങിയതാണെന്നു കണ്ടെത്തിയതോടെ വിവിധ ഘട്ടങ്ങളിലായി എണ്ണം കൂട്ടുകയായിരുന്നു.
Post Your Comments