മെഡിറ്റേഷന്‍ അഥവാ ധ്യാനം ഇന്ന് സാധാരണ ആളുകള്‍ക്കിടയില്‍ വളരെ സുപരിചിതമായ പദമാണ് ധ്യാനം. യോഗയെ എട്ട് വിഭാഗങ്ങളായാണ് യോഗ ഗുരു പതജ്ഞലി വിഭാവനം ചെയ്തിരിക്കുന്നത്. യാമം, നിയമം, പ്രാണായാമം, പ്രത്യാഹാരം, ധാരണ, ആസനം, ധ്യാനം, സമാധി എന്നിങ്ങനെയാണ് യോഗയെ വിഭജിച്ചിരിക്കുന്നത്. ഇതിൽ ഏഴാമത്തെ വിഭാഗമാണ് ധ്യാനം അഥവാ മെഡിറ്റേഷൻ. മെഡിറ്റേഷന്‍ നിരവധി ഗുണങ്ങൾ ഉണ്ട് എങ്കിലും അതേക്കുറിച്ചുള്ള നിരവധി തെറ്റിദ്ധാരണകൾ മൂലം നിരവധി ആളുകൾ അത് പരീക്ഷിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കുന്നു. പെട്ടെന്നുള്ള ദേഷ്യം, സങ്കടം, സമ്മര്‍ദ്ദം, എന്നിവയില്‍ നിന്നെല്ലാം മാറിനില്ക്കാന് മെഡിറ്റേഷന്‍ സഹായിക്കും. നല്ല ഉറക്കം ലഭിക്കുന്നതിനും ധ്യാനം സഹായകമാണ്. എവിടെ വച്ചും എപ്പോള്‍ വേണമെങ്കിലും ചെയ്യാവുന്ന ഒന്നുമാണ് മെഡിറ്റേഷന്‍.
Post Your Comments