ന്യൂഡല്‍ഹി: ഇന്നലെയായിരുന്നു അന്താരാഷ്ട്ര യോഗാ ദിനം. യോഗാ ദിനത്തില്‍ ശ്രദ്ധേയമായിരിക്കുകയാണ് വ്യോമസേന ഉദ്യോഗസ്ഥരുടെ യോഗ. 15000 അടി ഉയരത്തില്‍ നിന്നും ചാടിയാണ് ഇവര്‍ യോഗ അഭ്യസിച്ചത്. വായുവില്‍ പറക്കുന്നതിനിടെയായിരുന്നു യോഗ.
വിംഗ് കമന്‍ഡന്റ് കെബിഎസ് സന്യാല്‍ , ഗജനാഥ് യാദവ് എന്നിവരാണ് വായുവില്‍ യോഗ ചെയ്തത്. വായു നമസ്‌കാര്‍ വായു പദ്മാസന്‍ എന്നീ യോഗരീതികളാണ് ഇവര്‍ 15000 അടി ഉയരത്തില്‍ ചെയ്തത്. യാതൊരു ഭയവുമില്ലാതെ ക്യാമറയില്‍ നോക്കി വളരെ എളുപ്പത്തിലാണ് അവര്‍ യോഗ ചെയ്തത്.
Post Your Comments