തിരുവനന്തപുരം: മലബാര്‍ സിമന്റ്‌സ് കേസില്‍, സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ രേഖകള്‍ കാണാതായി . രേഖകള്‍ കാണാതായ സംഭവത്തില്‍ സിംഗിള്‍ബെഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടു. ഫയലുകള്‍ കാണാതായ സംഭവത്തില്‍ വിജിലന്‍സ് രജിസ്ട്രാറെ വച്ച് അന്വേഷണം നടത്താന്‍ ഹൈക്കോടതി ഉത്തരവ്. ജസ്റ്റിസ് ബി സുധീന്ദ്രകുമാറിന്റെതാണ് വിധി. ഹൈക്കോടതിയുടെ സുരക്ഷ അപകടത്തിലാണെന്നും ഇത് ആശങ്കപ്പെടുത്തുന്നതാണെന്നും കോടതി നിരീക്ഷിച്ചു.
2014 ല്‍ ആണ് മലബാര്‍ സിമന്റസ് അഴിമതി കേസ് സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട ഹര്‍ജി ഹൈക്കോടതിയിലെത്തിയത്. രേഖകള്‍ കാണാതായ സംഭവത്തില്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ആശങ്ക അറിയിച്ചു. നിലവില്‍ ഉള്ള ഫയലുകള്‍ ചീഫ് ജസ്റ്റിസിന്റെ കസ്റ്റഡി യില്‍ വെയ്ക്കക്കണമെന്നും കോടതി നിര്‍ദ്ദേശം നല്‍കി ഗുരുതരമായ സുരക്ഷാ വീഴ്ച ആണ് സംഭവിച്ചിരിക്കുന്നതെന്നും കോടതി വിലയിരുത്തി.
മലബാര്‍ സിമന്റ്‌സ് കേസില്‍ പ്രധാന സാക്ഷിയായ ശശീന്ദ്രന്റെയും രണ്ട് മക്കളുടെയും ദുരൂഹമരണം അന്വേഷിക്കുന്ന സിബിഐ തന്നെ ക്രമക്കേടുകള്‍ അന്വേഷിക്കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. അതേ സമയം കേസില്‍ വിജിലന്‍സ് അന്വേഷണം ശരിയായ രീതിയിലാണ് നടക്കുന്നതെന്ന് വാദമാണ് സര്‍ക്കാര്‍ ഇക്കാര്യത്തിലെടുത്ത നിലപാട്. എന്നാല്‍ കേസ് സിബിഐയ്ക്ക് വിടുന്നതില്‍ എതിര്‍പ്പില്ലെന്ന നിലപാടാണ് വിജിലന്‍സ് കൈക്കൊണ്ടത്.
വാദം പൂര്‍ത്തിയാക്കിയ കേസ് തീര്‍പ്പാക്കുന്നതിനായി ഈ മാസം 27ന് ഹൈക്കോടതി പരിഗണിക്കും. ഓള്‍ കേരള ആന്റി കറപ്ഷന്‍ ആന്റ് ഹ്യൂമന്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ കൗണ്‍സിലാണ് ഹര്‍ജി നല്‍കിയത്.
Post Your Comments