തൊടുപുഴ•തൊടുപുഴ നഗരസഭ ഭരണം എല്‍.ഡി.എഫ് പിടിച്ചെടുത്തു. യു.ഡി.എഫ് ധാരണാപ്രകാരം സഫിയ ജബ്ബാര്‍ രാജി വച്ചതിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് നടന്നത്. എല്‍.ഡി.എഫിലെ മിനി മധുവാണ് പുതിയ നഗരസഭാ ചെയര്‍പേഴ്സന്‍.
ആദ്യഘട്ടത്തില്‍ എല്‍ഡിഎഫിലെ മിനി മധുവിന് 13, യുഡിഎഫിലെ ജെസ്സി ആന്റണിയ്ക്ക് 14, ബിജെപിയിലെ ബിന്ദു പത്മകുമാറിന് 8 വോട്ടുകള്‍ ലഭിച്ചു. രണ്ടാം ഘട്ടത്തില്‍ നടന്ന വോട്ടെടുപ്പില്‍ വൈസ് ചെയര്‍മാന്‍ ടി.കെ. സുധാകരന്‍നായരുടെ വോട്ട് അസാധുവായതിനെ തുടര്‍ന്ന് മിനി മധുവിനും ജെസ്സി ആന്റണിക്കും 13 വോട്ടുകള്‍ വീതം ലഭിച്ചു. ബി.ജെ.പി അംഗങ്ങള്‍ വോട്ടുകള്‍ അസാധുവാക്കി. ഇതേത്തുടര്‍ന്ന് നറുക്കെടുപ്പിലാണ് മിനി മധുവിനെ ചെയര്‍പേഴ്‌സണായി തെരഞ്ഞെടുത്തത്.
Post Your Comments