തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ ആദ്യത്തെ വൈദ്യുതബസ് ഇന്ന് മുതല്‍ പരീക്ഷണ ഓട്ടം ആരംഭിച്ചു. തമ്പാനൂരിലെ കെ.എസ്.ആര്‍.ടിസി. ഡിപ്പോയില്‍ നടന്നചടങ്ങില്‍ ഇലക്ട്രിക് ബസ്സിന്‍റെ ആദ്യ സര്‍വ്വീസ് ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍ ഫ്ളാഗ്ഓഫ് ചെയ്തു. 35 സീറ്റുകള്‍ ഉള്ള ബസ് പൂര്‍ണമായും വൈദ്യുതി ഉപയോഗിച്ചാണ് ഓടുന്നത്. ഒരു തവണ ചാര്‍ജ് ചെയ്താല്‍ 350 കിലോമീറ്റര്‍ വരെ ബസിന് ഓടാന്‍ സാധിക്കും.
അതാത് ഡിപ്പോകളില്‍ ബസ് ചാര്‍ജ് ചെയ്യാനുള്ള സംവിധാനവും ഉണ്ടാകും.പിന്നിലെ രണ്ട് വീലുകളില്‍ ഘടിപ്പിച്ചിരിക്കുന്ന ഇലക്ട്രിക്ക് മോട്ടറുകളാണ് ബസിന് ചലിക്കാനുള്ള ശക്തി കൊടുക്കുന്നത്. ഓട്ടോമാറ്റിക് ഗിയര്‍ സംവിധാനവും ഈ ബസിന്റെ പ്രത്യേകതയാണ്. അന്തരീക്ഷ മലിനീകരണം ഉണ്ടാക്കുന്ന ഇന്ധനങ്ങള്‍ നിയന്ത്രിക്കാനായി ഇലക്ട്രിക് മൊബിലിറ്റി നയത്തിന് സര്‍ക്കാര്‍ രൂപം നല്‍കുകയാണ്. പരീക്ഷണ സര്‍വ്വീസ് വിജയമെന്ന് കണ്ടാല്‍ കൂടതല്‍ ഇലക്ട്രിക് ബസ്സുകള്‍ കരാര്‍ അടിസ്ഥാനത്തില്‍ നിരത്തിലിറക്കാനാണ് കെ.എസ്.ആര്‍.ടി.സി ഉദ്ദേശിക്കുന്നത്.
ചൈനീസ് വാഹന നിര്‍മാതാക്കളായ ബിവൈഡി നിര്‍മിച്ച ബസ് ഗോള്‍ഡ്‌സ്‌റ്റോണ്‍ കമ്പനിയാണ് കേരളത്തിലെത്തിക്കുന്നത്. പ്രായോഗികമാണെന്ന് ബോധ്യപ്പെടാതെ, ഇലക്ട്രിക് ബസ്സ് അടിച്ചേല്‍പ്പിക്കില്ലെന്ന് ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രന്‍ പറഞ്ഞു. തിരുവനന്തപുരത്ത് മൂന്ന് റൂട്ടുകളിലായി 5 ദിവസമാണ് ഇലക്ട്രിക് ബസ് പരീക്ഷണ സര്‍വ്വീസ് നടത്തുന്നത്. തുടര്‍ന്ന് കൊച്ചി, കോഴിക്കോട് നഗരങ്ങളിലും 5 ദിവസം വീതം സര്‍വ്വീസ് നടത്തും. പരീക്ഷണ സര്‍വീസ് വിജയിക്കുകയാണെങ്കില്‍ 300 ബസുകള്‍ നിരത്തിലിറക്കാനാണ് കെ.എസ്.ആര്‍.ടി.സിയുടെ നീക്കം.
Post Your Comments