തിരുവനന്തപുരം: ഇലക്ട്രിക് ബസ്സുകള്‍ ലാഭകരമല്ലെന്ന നിലപാട് വിവാദമായതോടെ ഇനി ഒരു തീരുമാനവും എടുക്കുന്നില്ലെന്ന് ഗതാഗതമന്ത്രി കെ.ബി ഗണേശ് കുമാര്‍. കെഎസ്ആര്‍ടിസി വാര്‍ഷിക റിപ്പോര്‍ട്ടില്‍ ഇ ബസ്സുകള്‍ ലാഭകരമാണെന്ന കണക്കുകള്‍ പുറത്തുവന്ന സാഹചര്യത്തിലാണ് പ്രതികരണവുമായി ഗതാഗത മന്ത്രി രംഗത്ത് എത്തിയത്.
Read Also: അയോധ്യ രാമക്ഷേത്ര യാത്രയുമായി ബിജെപി, ദിവസവും അരലക്ഷം പേര്‍ ദര്‍ശനത്തിനായി എത്തുമെന്ന് റിപ്പോര്‍ട്ട്
‘ഞാന്‍ പറഞ്ഞതെല്ലാം സത്യമാണെന്നു ദൈവത്തിനറിയാം. ഞാന്‍ ഇനി കണക്ക് പറയുന്നില്ല. ഇനി ഒരു തീരുമാനവും എടുക്കുന്നില്ല. ശിക്ഷിച്ചു കഴിഞ്ഞാല്‍ പിന്നെ തീരുമാനം എടുക്കേണ്ടല്ലോ. എന്തെങ്കിലും അറിയിക്കാനുണ്ടെങ്കില്‍ ഉദ്യോഗസ്ഥര്‍ അറിയിക്കും’, മന്ത്രി പറഞ്ഞു.
‘തന്നെ ഉപദ്രവിക്കാന്‍ ചില ആളുകള്‍ക്ക് താല്‍പര്യമുണ്ട്. താന്‍ ആരെയും ദ്രോഹിക്കാറില്ല. കേരളത്തില്‍ നികുതി കൂടുതലാണ്. അതിനാല്‍ വാഹന രജിസ്‌ട്രേഷന്‍ വരുമാനം പുറത്ത് പോകുന്നു. ഇത് സര്‍ക്കാര്‍ പരിശോധിക്കും’, മന്ത്രി വ്യക്തമാക്കി.
Post Your Comments