തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി വാടകത്തുക നല്‍കാത്തത് കാരണം വൈദ്യുത ബസുകള്‍ സര്‍വീസ് നിര്‍ത്തി. നികുതി അടയ്ക്കേണ്ട സമയപരിധി മാര്‍ച്ച് 15ന് കഴിഞ്ഞെന്നും ആയതിനാല്‍ പത്തുബസുകളും സര്‍വീസിന് നല്‍കാനാകില്ലെന്നും കാണിച്ച് കരാര്‍ കമ്പനി കെ.എസ്.ആര്‍.ടി.സി എം.ഡിക്ക് കത്ത് നല്‍കി. മൂന്നുമാസമായി അഞ്ചുബസുകളുടെ വാടകയായി ഒരുപൈസ പോലും നല്‍കിയിട്ടില്ലെന്നാണ് കമ്പനിയുടെ പരാതി.
പത്ത് വൈദ്യുതബസുകളാണ് കെ.എസ്.ആര്‍.ടി.സി വാടകയ്ക്കെടുത്തത്. ഇതില്‍ ആദ്യം എടുത്ത അഞ്ചുബസുകളുടെ 75 ശതമാനം വീതംവാടക ദിവസവരുമാനത്തില്‍ നിന്ന് നല്‍കുന്നുണ്ട്. ബാക്കി ഇരുപത്തിയഞ്ച് ശതമാനം പതിനഞ്ച് ദിവസം കൂടുമ്പോള്‍ നല്‍കാമെന്നായിരുന്നു കരാര്‍. ഇത് നല്‍കിയിട്ടില്ല. മറ്റ് അഞ്ചെണ്ണത്തിന്റ വാടക മൂന്നുമാസമായി ഒരു പൈസ പോലും കൊടുത്തിട്ടില്ല. ഇത് കാരണം നികുതി അടയ്ക്കാന്‍പോലും പണമില്ലെന്നും ആയതിനാല്‍ ഇനിമുതല്‍ ബസ് സര്‍വീസിന് നല്‍കാന്‍ ആകില്ലെന്നുമാണ് മുംബൈ ആസ്ഥാനമായ കരാര്‍ കമ്പനിയുടെ പ്രതിനിധികള്‍ കെ.എസ്.ആര്‍.ടി.സി എം.ഡിയെ രേഖാമൂലം അറിയിച്ചിരിക്കുന്നത്. ത്.
Post Your Comments