
കോഴിക്കോട്: കട്ടിപ്പാറയിലുണ്ടായ ഉരുള്‍പൊട്ടലില്‍ കാണാതായ അവസാന ആളുടെ മൃതദേഹവും ഒടുവിൽ കണ്ടെത്തി. നേരത്തേ ഉരുള്‍പൊട്ടലില്‍ മരിച്ച അബ്ദുറഹിമാന്‍രെ ഭാര്യ നഫീസയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇതോടെ മരിച്ചവരുടെ എണ്ണം 14 ആയി. ദുരന്തപ്രദേശത്ത് തിരച്ചില്‍ അവസാനിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ലാന്റ് സ്കാനര്‍റിന്റെ സഹായത്തോടെയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
കട്ടിപ്പാറ ദുരന്തത്തില്‍പ്പെട്ടവര്‍ക്കുള്ള നഷ്ടപരിഹാര പാക്കേജ് സംബന്ധിച്ച് മന്ത്രിസഭ ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും , ദുരന്തത്തെ കുറിച്ചുള്ള പൂര്‍ണമായ കണക്കുകള്‍ ലഭിച്ച ശേഷം നഷ്ടപരിഹാരം തീരുമാനിക്കുമെന്നും റവന്യൂ വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന് പറഞ്ഞു.
Post Your Comments