മഴയ്ക്കൊപ്പം പെയ്തത് പലതരം കടൽ ജീവികൾ. കഴിഞ്ഞ ദിവസം ചൈനയിലെ ക്വിംഗ്ഡമിലാണ് ലോകത്തെയും, ജനങ്ങളെയും ഒരു പോലെ പരിഭ്രാന്തിയിലാക്കിയ സംഭവം നടന്നത്. ആർത്തുപെയ്യുന്ന മഴയ്ക്കൊപ്പം നീരാളി, നക്ഷത്രമത്സ്യം, കടൽപ്പന്നി, ഞണ്ട് അങ്ങനെ പലതരം കടൽ ജീവികൾ ഭൂമിയിലേക്ക് പെയ്തിറങ്ങി. ഭാരമേറിയ നീരാളി പതിച്ചു പലരുടെയും കാറിന്റെ ഗ്ലാസുകൾ തകർന്നു. ഇടയ്ക്കിടെ ചെറുമീനുകളും പെയ്തു.
ഏകദേശം ഒരു മണിക്കൂർ തുടർച്ചയായി പെയ്ത ശേഷമാണ് അപൂർവമഴ നിന്നത്. രണ്ടു ദിവസമായി പ്രദേശത്തു കടുത്ത കാറ്റും മഴയുമുണ്ടായിരുന്നു. എന്നാൽ മഴക്കൊപ്പം കടൽ ജീവികൾ എന്തു പ്രതിഭാസമാണുണ്ടായതെന്നു കൃത്യമായി പറയാൻ ചൈനയിലെ കാലാവസ്ഥാ വിദ്ഗധർക്കു ഇതുവരെ സാധിച്ചിട്ടില്ല.
പ്രത്യേക ന്യൂനമർദ്ദം കാരണം വെള്ളത്തോടൊപ്പം കടൽജീവികൾ ആകാശത്തേക്കു വലിച്ചെടുക്കപ്പെടുകയും കൊടുങ്കാറ്റിൽ ഇവ തീരത്തെത്തിയെന്നുമാണ് കരുതുന്നത്. സമാന രീതിയിൽ കഴിഞ്ഞ വർഷം മെക്സിക്കൻ തീരദേശ നഗരമായ ടാംപികോയിൽ ചെറുതും വലുതുമായ നിരവധി മത്സ്യങ്ങളാണ് അന്നു ടാംപികോയിൽ മഴയായി പെയ്തത്.
Also read : 100 വയസുള്ള മുത്തച്ഛന് ആമയെ കാണാതായെന്ന് പത്രപരസ്യം, തിരച്ചിലില്‍ കണ്ടതിങ്ങനെ
Post Your Comments