ഉദുമ: ബേക്കൽ കോട്ടയിലും പള്ളിക്കര ബീച്ചിലും കാണാതെ പോയ കുട്ടികൾക്ക് ഒടുവിൽ രക്ഷകരായത് പോലീസ്. മൂന്ന് കുട്ടികളെയാണ് തിരക്കിലകപ്പെട്ട് കാണാതെ പോയത്. ആറുവയസ്സുള്ള ആൺകുട്ടിയെ രക്ഷിതാക്കൾ ബേക്കൽ കോട്ടയിൽ നിന്ന് കൂട്ടിക്കൊണ്ടുപോകാൻ മറന്ന് വീട്ടിലെത്തിയിരുന്നു. ടൂറിസം പോലീസിലെ സതീശൻ ഈ കുട്ടിയെ ബേക്കൽ സ്റ്റേഷനിലെത്തിക്കുകയും പിന്നീട് മാതാവെത്തി കൂട്ടിക്കൊണ്ടുപോകുകയുമായിരുന്നു.
ബേക്കൽ ബീച്ചിലും സമാനരീതിയിലുള്ള സംഭവമാണ് ഉണ്ടായത്. നീലേശ്വരത്തുനിന്നുവന്ന കുടുംബത്തിലെ ഏഴുവയസ്സുള്ള പെൺകുട്ടിയെയാണ് ബീച്ചിൽ കാണാതായത്. കുട്ടിയെ കണ്ടെത്തിയപ്പോഴാണ് മൂന്നുവയസ്സുള്ള മറ്റൊരു പെൺകുട്ടി കരയുന്നത് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് കുട്ടികളെ പോലീസ് എയ്ഡ് പോസ്റ്റിലെത്തിച്ച് രക്ഷിതാക്കൾക്ക് കൈമാറി.
Post Your Comments