ടോക്കിയോ : ജപ്പാനിലുണ്ടായ ഭൂചനലത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി ഉയർന്നു. തിങ്കളാഴ്ച രാവിലെ പ്രാദേശിക സമയം എട്ടുമണിയോടെ ഒസാകയില്‍ ഉണ്ടായ ശക്തമായ ഭൂചലനത്തില്‍ ഒരു കുട്ടി ഉള്‍പ്പെടെ മൂന്ന് പേരാണ് മരിച്ചത്. നൂറു കണക്കിന് പേര്‍ക്ക് പരിക്കേറ്റു. റിക്ടര്‍ സ്കെയിലില്‍ 6.1തീവ്രതയാണ് രേഖപ്പെടുത്തിയത്. സുനാമി മുന്നറിയിപ്പ് അധികൃതർ നല്‍കിയിട്ടില്ല.
സ്കൂളിന്റെ മതില് ഇടിഞ്ഞുവീണ് ഒമ്ബതുവയസ്സുള്ള പെണ്‍കുട്ടിയാണ് മരിച്ചത്. മതില് ഇടിഞ്ഞുവീണ് ഒരു വൃദ്ധനും വീട്ടിലെ ബുക്ക്ഷെല്‍ഫ് മറിഞ്ഞുവീണ് മറ്റൊരാളും മരിച്ചു.
Also read : ശക്തമായ ഭൂചലനം; പരിഭ്രാന്തിയിലായി ജനങ്ങള്‍
Post Your Comments