തിരുവനന്തപുരം: എഡിജിപി സുധേഷ് കുമാറിന്റെ മകളെ ഡ്രൈവര്‍ മര്‍ദ്ദിച്ചു എന്ന് ചൂണ്ടിക്കാട്ടി നല്‍കിയ പരാതി വ്യാജമെന്ന് തെളിയുകയാണെങ്കില്‍ മകള്‍ക്കെതിരെ ശക്തമായ നടപടി എടുക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കി. മാത്രമല്ല ക്യാംപ് ഫോളോവേഴ്‌സുമാരെ തിരിച്ചയയ്ക്കാനും ഡിജിപി ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സംസ്ഥാന പോലീസ് സേനയിലുള്ള ക്യാംപ് ഫോളോവേഴ്‌സിന്റെ എണ്ണം എടുക്കുകയാണെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഇവരെ ഓഫിസില്‍ ജോലിക്ക് നിര്‍ത്താന്‍ അനുവാദമുണ്ടെങ്കിലും ഉദ്യോഗസ്ഥരുടെ വീട്ടു ജോലിക്ക് ഇവരെ ഉപയോഗിക്കാന്‍ പാടില്ല. ഈ ഉത്തരവ് ലഭിക്കുന്ന പക്ഷം കര്‍ശന നടപടയുണ്ടാകുമെന്നും ബെഹ്‌റ അറിയിച്ചു. എഡിജിപിയുടെ മകള്‍ മര്‍ദ്ദിച്ചുവെന്ന് പരാതി നല്‍കിയ പൊലീസ് ഡ്രൈവര്‍ ഗവാസ്‌കര്‍ക്കു നേരെ ഉന്നതതല നീക്കം ഉണ്ടെന്ന ആരോപണം വന്ന സാഹചര്യത്തിലാണ് ബെഹ്‌റ വിശദീകരണവുമായി എത്തിയത്. മകള്‍ നല്‍കിയ പരാതി വ്യാജമെന്ന് തെളിയുകയാണെങ്കില്‍ ക്രിമിനല്‍ നടപടി എടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments