കൊല്ലം: പ്രണയ വിവാഹത്തെ തുടര്‍ന്ന് വധുവിന്റെ വീട്ടുകാര്‍ കൊലപ്പെടുത്തിയ കെവിന്റെ വധക്കേസില്‍ ഭാര്യ നീനുവിന്റെ ചികിത്സാ രേഖകള്‍ എടുക്കാന്‍ ഏറ്റുമാനൂര്‍ കോടതി ഉത്തരവിട്ടു. പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ പുനലൂരിലെ വീട്ടില്‍ നിന്നുമുള്ള രേഖകള്‍ അഭിഭാഷകന് എടുക്കാമെന്നാണ് ഉത്തരവ്.
Also Read : നീനുവിന് മനോരോഗമുണ്ടെന്ന് കോടതി മുന്‍പാകെ പരാതിയുമായി പിതാവ് ചാക്കോ
നീനുവിന് മാനസിക രോഗം ഉണ്ടെന്ന് തെളിയിക്കുന്ന രേഖകള്‍ എടുക്കാന്‍ അനുവദിക്കണമെന്നായിരുന്നു നീനുവിന്റെ അച്ഛന് ചാക്കോയുടെ അപേക്ഷ. മകള്‍ നീനുവിന് മനോരോഗമുണ്ടെന്നാണ് ചാക്കോ കോടതി മുന്‍പാകെ പരാതി നല്‍കിയത്. ഇതിന് തന്റെ കയ്യില്‍ തെളിവുകളുണ്ടെന്നും ചാക്കോ കോടതിയില്‍ പറഞ്ഞിരുന്നു.പോലീസ് സീല്‍ ചെയ്ത വീട് തുറക്കാന്‍ അനുവദിച്ചാല്‍ തെളിവുകള്‍ ഹാജരാക്കാമെന്നും ചാക്കോ കോടതി മുന്‍പാകെ ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ കേസില്‍ നിന്നും പ്രതികള്‍ക്ക് രക്ഷപെടാനാണ് തനിക്ക് മാനസിക രോഗമുള്ളതായി സ്ഥാപിച്ചെടുക്കാന്‍ ശ്രമിക്കുന്നതെന്നും തനിക്ക് രോഗമില്ലെന്നും അതിന്റെ പേരില്‍ തന്നെ ചികിത്സയ്ക്ക് കൊണ്ടുപോയിട്ടില്ലെന്നും നീനു പറഞ്ഞു. വീട്ടിലെ പ്രശ്നങ്ങളെ തുടര്‍ന്ന് ഒരിക്കല്‍ കൗണ്‍സിലിങ്ങിന് വിധേയയാക്കിയിരുന്നു. അന്ന് എനിക്കല്ല മാതാപിതാക്കള്‍ക്കാണ് ചികിത്സ വേണ്ടെതെന്ന് ഡോക്ടര്‍ പറഞ്ഞതായും നീനു വെളിപ്പെടുത്തി.
Post Your Comments