വിനോദസഞ്ചാരികളുമായി പോയ ബോട്ട് മുങ്ങി ആറ് പേര്‍ക്ക് ദാരുണാന്ത്യം. ശനിയാഴ്ച രാത്രിയായിരുന്നു അപകടമുണ്ടായത്. അപകടത്തില്‍ രണ്ട് ബോട്ട് ജീവനക്കാര്‍ ഉള്‍പ്പെടെ 11 പേരെ രക്ഷപ്പെടുത്തി. കാണാതായ രണ്ട് പേരുടെ മൃതദേഹങ്ങള്‍ ശനിയാഴ്ച രാത്രിയും നാല് പേരുടെ മൃതദേഹങ്ങള്‍ ഞായറാഴ്ച പുലര്‍ച്ചെയാണ് കണ്ടെത്തിയത്.
Also Read : ഉംറയാത്രക്കിടെ ദമ്മാമിൽ മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് സഹോദരികൾക്ക് ദാരുണാന്ത്യം
ഒഡീഷയിലെ ചിലികയിലാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് അടിയന്തര ചികിത്സാ സഹായം നല്‍കുമെന്നും മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപ വീതം നല്‍കുമെന്നും മുഖ്യമന്ത്രി നവീന്‍ പട്നായിക് അറിയിച്ചു. ഇന്ത്യന്‍ നാവികസേനയും ദുരന്തനിവാര സേനയും അഗ്നിശമനസേനയും മത്സ്യത്തൊഴിലാളികളും നടത്തിയ തെരച്ചിലാണ് കാണാതായവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
Post Your Comments