India

രാജ്യത്തെ ജനാധിപത്യവിശ്വാസികളെല്ലാം കേജ്‌രിവാളിനെ പിന്തുണയ്ക്കുന്നതായി മുഖ്യമന്ത്രി

തിരുവനന്തപുരം: രാജ്യത്തെ ജനാധിപത്യവിശ്വാസികളെല്ലാം ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ സമരത്തെ പിന്തുണയ്ക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കേന്ദ്ര സര്‍ക്കാരിന്റെ സമീപനം രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനത്തെ തകര്‍ക്കുന്നതാണ്. കേന്ദ്ര സര്‍ക്കാരിന്റെ ഇത്തരം നയങ്ങളെ പ്രതിരോധിക്കേണ്ടിയിരിക്കുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം;

സർക്കാരിന്റെ പ്രവർത്തനങ്ങൾ അപ്രഖ്യാപിത സമരത്തിലൂടെ ഉദ്യോഗസ്ഥർ തടയുകയാണെന്നാരോപിച്ച് ആറ് ദിവസമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിൽ ലഫ്. ഗവർണറുടെ ഓഫീസിൽ ധർണ നടത്തുകയാണ്. ചരിത്രത്തിലാദ്യമായാണ് ലഫ്. ഗവർണർക്കെതിരെ ഇത്തരമൊരു സമരം നടക്കുന്നത്. സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് കെജ്രിവാളിനെ സന്ദർശിക്കാൻ കർണാടക, ആന്ധ്ര, പശ്ചിമ ബംഗാൾ മുഖ്യമന്ത്രിമാരോടൊപ്പം അനുമതി തേടിയെങ്കിലും ലഫ്. ഗവർണർ നിഷേധിക്കുകയായിരുന്നു.

കേന്ദ്ര സർക്കാരിന്റെ സമീപനം രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെ തകർക്കുന്നതാണ്. രാജ്യത്തെ ജനാധിപത്യവിശ്വാസികളെല്ലാം ദൽഹി മുഖ്യമന്ത്രിയുടെ സമരത്തെ പിന്തുണയ്ക്കുന്നു. കേന്ദ്ര സർക്കാരിന്റെ ഇത്തരം നയങ്ങളെ പ്രതിരോധിക്കേണ്ടിയിരിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button