തിരുവനന്തപുരം: വരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡിമരണ കേസില്‍ ആലുവ മുന്‍ റൂറല്‍ എസ്പി എ.വി ജോര്‍ജിനെ പ്രതിയാക്കേണ്ട എന്ന നിയമോപദേശത്തിനെതിരെ പ്രതിഷേധവുമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ശ്രീജിത്തിന്റെ കസ്റ്റഡി കൊലപാതകത്തിന് പിന്നില്‍ രാഷ്ട്രീയമായ ഇടപെടല്‍ ഉണ്ടെന്നും ഇത് മറച്ചുവയ്ക്കാനാണ് ശ്രമമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Also Read : വരാപ്പുഴ കസ്റ്റഡി മരണം; എ.വി ജോര്‍ജ് പ്രതിയാകില്ല
എസ്പി ക്രിമിനല്‍ കുറ്റം നടത്തിയതായി തെളിവില്ലെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് കേസില്‍ എവി ജോര്‍ജിനെ പ്രതിയാക്കാത്തത്. കേസില്‍ എവി ജോര്‍ജിനെതിരെ വകുപ്പുതല നടപടികള്‍ മാത്രമേ നിലനില്‍ക്കുകയുള്ളൂ എന്നും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ നിയമോപദേശം നല്‍കി.
Also Read : വരാപ്പുഴ കസ്റ്റഡിമരണം; പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പൊലീസിനെ പ്രതിക്കൂട്ടിലാക്കുന്ന നിരവധി തെളിവുകൾ
സിഐയും എസ്ഐയുമടക്കം പത്തു പൊലീസ് ഉദ്യോഗസ്ഥര്‍ കേസില്‍ പ്രതികളാണ്. പ്രതികളുടെയും ചില സാക്ഷികളുടെ മൊഴികളുടെയും അടിസ്ഥാനത്തിലാണ് അന്വേഷണ സംഘം നിയമോപദേശം തേടിയത്.
Post Your Comments