Kerala

മിതവാദം ഒരു കുറ്റമാകുമ്പോൾ; ശശികുമാർ പറയുന്നു

തിരുവനന്തപുരം: ഇന്ന് മിതവാദവും ഒരു കുറ്റമാണ്, ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഇരയാണ് കശ്‌മീരിൽ കൊല്ലപ്പെട്ട മാധ്യമപ്രവർത്തകൻ ഷുജാത് ബുഖാരി. ദിവസങ്ങൾക്ക് മുൻപ് ശ്രീനഗറിൽ കൊല്ലപ്പെട്ട മാധ്യമപ്രവർത്തകൻ ഷുജാത് ബുഖാരിയുടേത് ഒരു മിതവാദ നിലപാടായിരുന്നു. ഈ നിലപാടിനെ തന്നെയായിരുന്നു മറ്റുള്ളവർ ഒരു കുറ്റമായി കണ്ടതെന്ന് മീഡിയ ഡെവലപ്‌മെന്റ് ഫൗണ്ടേഷൻ സ്ഥാപകൻ ശശികുമാർ പറഞ്ഞു.

‘ടെലിവിഷൻ ഇൻ പോസ്റ്റ് ട്രൂത്ത് ഇന്ത്യ’ എന്ന വിഷയത്തിൽ കേരള ചലച്ചിത്ര അക്കാദമി സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. മിതവാദം ഇന്ന് ഒരു കുറ്റമാണ്. അതിന്
ജമ്മു കശ്മീരിന്റെ മിതവാദ സ്വരമായ മാധ്യമപ്രവർത്തകനെയാണ് ഭീകരർ കൊലപ്പെടുത്തിയത്.

ALSO READ: മാധ്യമ പ്രവര്‍ത്തകന്റെ കൊലപാതകം : കൊലപാതകവുമായി ബന്ധമുള്ള ആളുടെ ചിത്രം പുറത്ത്

ഇംഗ്ലീഷ് ദിനപത്രമായ ‘റൈസിങ് കശ്മീരി’ന്റെ എഡിറ്റര്‍-ഇന്‍-ചീഫും മുതിര്‍ന്ന പത്രപ്രവര്‍ത്തകനുമായിരുന്നു ഷുജാത് ബുഖാരി(48). ശ്രീനഗറിലെ റെസിഡന്‍സി റോഡിലെ പ്രസ് എന്‍ക്ലേവിലുള്ള അദ്ദേഹത്തിന്റെ ഓഫീസിന് പുറത്തുവെച്ചായിരുന്നു ആക്രമണം ഉണ്ടായത്.

shortlink

Related Articles

Post Your Comments


Back to top button