ചലച്ചിത്ര അക്കാദമിയ്ക്ക് പുതിയ തലവൻ. പ്രശസ്ത സംവിധായകനും നടനുമായ രഞ്ജിത്തിനെ ചലച്ചിത്ര അക്കാദമി ചെയർമാനായി നിയമിച്ചു. പുതിയ മന്ത്രിസഭയുടെതാണ് തീരുമാനം. ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകും. നിലവിൽ സംവിധായകൻ കമൽ ആണ് ചലച്ചിത്ര അക്കാദമി ചെയർമാൻ. 2016ലായിരുന്നു അദ്ദേഹത്തെ ചെയർമാനായി തെരഞ്ഞെടുത്തത്.
1987ൽ ഒരു ‘മെയ് മാസ പുലരി’ യിലൂടെ സിനിമാ രംഗത്തേയ്ക്ക് എത്തിയ രഞ്ജിത്തിന്റെ തൂലികയിൽ നിന്നും ദേവാസുരം, ആറാം തമ്പുരാൻ, സമ്മർ ഇൻ ബെത്ലഹേം, നരസിംഹം, വല്യേട്ടൻ തുടങ്ങി ഒരുപിടി ഹിറ്റ് ചിത്രങ്ങൾ മലയാള സിനിമയ്ക്ക് ലഭിച്ചു.
2001ൽ ദേവാസുരത്തിന്റെ രണ്ടാം ഭാഗമായ രാവണപ്രഭു എന്ന സിനിമയിലൂടെ സംവിധായകനായി അരങ്ങേറിയ രഞ്ജിത്ത് ബ്ലാക്ക്, പാലേരിമാണിക്യം, പ്രാഞ്ചിയേട്ടൻ ആൻഡ് ദി സെയിന്റ്, ഇന്ത്യൻ റുപ്പീ, ഡ്രാമ തുടങ്ങിയ ചിത്രങ്ങൾ ഒരുക്കി. ഉണ്ട, അയ്യപ്പനും കോശിയും, കൂടെ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിക്കുകയും ചെയ്തു.
Post Your Comments