പുതുക്കാട്: വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥിന്റെ പുതുക്കാട് മണ്ഡലത്തിലെ ആറ്റപ്പിള്ളിയിലെ പാലമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ സംസാര വിഷയം. പാലത്തിന്റെ പണി തുടങ്ങിയിട്ട് 12 വര്‍ഷമായി എന്നാണ് പറയുന്നത്. പാലവും റോഡും മഴക്കാലമായതോടെ യാത്രായോഗ്യമാല്ലാതായിരിക്കുകയാണ്. ചെളിക്കുണ്ടായിരിക്കുകയാണ് വഴി.
റോഡ് കുളമായിക്കിടക്കുന്നതിനും പാലം പണി നീളുന്നതിനും എതിരെ പ്രതിഷേധം കത്തുകയാണ്. വോട്ട് ചോദിക്കാന്‍ മാത്രം വന്നാല്‍ പോര. എംഎല്‍എയും മന്ത്രിയുമൊക്കെ മണ്ഡലത്തിലുണ്ടെന്ന് പറഞ്ഞിട്ട് യാതൊരു കാര്യവുമില്ല. ആറ്റപ്പിള്ളിയുടെ ശോചനീയാവസ്ഥ കാണാന്‍ ആരുമില്ല. മാഷിന്റെ(രവീന്ദ്രനാഥ്) സന്തത സഹചാരിയായ സൈക്കിളില്‍ ഒന്ന് ഇതുവഴി പോയി നോക്കൂ, അപ്പോഴേ മനസിലാകൂ തങ്ങളുടെ ദുരിതം,-യുവതി ഫേസ്ബുക്ക് വീഡിയോയില്‍ പറഞ്ഞു.
കാറില്‍ ഉദ്ഘാടനങ്ങള്‍ ചെയ്ത് നടന്നാല്‍ മാത്രം പോര, ഇവിടെ എത്തി മാഷ് ഒന്ന് നോക്ക് അപ്പോഴേ ബുദ്ധിമുട്ട് മനസിലാകൂ. ഇന്നോവ കാറിലിരുന്ന് അങ്ങോട്ടും ഇങ്ങോട്ടും പോകുമ്പോള്‍ സാധാരണക്കാരന്റെ ബുദ്ധിമുട്ട് നിങ്ങള്‍ അറിയുന്നില്ല. സാധാരണക്കാരനില്‍ സാധാരണക്കാരനായ ജനകീയനായ മാഷിനെയാണ് തങ്ങള്‍ ഇവിടുന്ന് ജയിപ്പിച്ച് വിട്ടത്, അല്ലാതെ ഒരുമന്ത്രിയായിട്ട് ഇന്നോവയില്‍ പോകുന്ന മാഷിനെയല്ല, അത് മാഷ് മനസിലാക്കണമെന്നും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകയായ യുവതി പറയുന്നു.
വീഡിയോ കാണാം;
Post Your Comments