Kerala

ആദര്‍ശം, ആത്മാവ്, അച്ചടക്കം : കെ.പി.സി.സി.പ്രസിഡന്റ് എം.എം.ഹസന്‍ നിര്‍വചിക്കുന്നു

തൃശ്ശൂര്‍: യുവ നേതാക്കള്‍ക്ക് പുതിയ കെ.പി.സി.സി. പ്രസിഡന്റ് എം. എം ഹസന്റെ വിമര്‍ശനം. അച്ചടക്കമില്ലാത്ത ആദര്‍ശം ആത്മാവ് ഇല്ലാത്ത ശരീരം പോലെയാണെന്നും അതുകൊണ്ടൊന്നും ഒരു കാര്യവുമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പാര്‍ട്ടിക്ക് അവകാശപ്പെട്ട രാജ്യസഭ സീറ്റ് കെഎം മാണിക്ക് നല്‍കിയതിലെ കോണ്‍ഗ്രസിലെ പൊട്ടിത്തെറി പാര്‍ട്ടിയ്ക്ക് വലിയ തലവേദന സൃഷ്ടിച്ചിരുന്നു. നേതൃത്വം എടുത്ത തീരുമാനം പാര്‍ട്ടിയില്‍ വന്‍ പൊട്ടിത്തെറിയുണ്ടാക്കി. ഇതിന് പിന്നാലെ പാര്‍ട്ടിയുടെ യുവ എംഎല്‍എമാരും പരസ്യമായി രംഗതെത്തിയിരുന്നു. അക്കൂട്ടത്തില് പ്രമുഖനായിരുന്നു തൃത്താല എംഎല്‍എ വിടി ബല്‍റാം. എന്നാല്‍ ഇപ്പോള്‍ ബല്‍റാമിനെ വേദിയിലിരുത്തിയാണ് എം.എം.ഹസന്‍ ഒളിയമ്പ് തൊടുത്തുവിട്ടത്.

വി.ടി.ബല്‍റാമിനെയും വി എം.സുധീരനെയും വേദിയിലിരുത്തിയായിരുന്നു ഹസന്റെ വിമര്‍ശം എന്നതാണ് ശ്രദ്ധേയം. രാജ്യസഭ സീറ്റ് പാര്‍ട്ടി വിട്ടുനല്‍കിയപ്പോള്‍ ബല്‍റാം പരസ്യമായി ഇതിനെതിരെ രംഗത്ത് വന്നിരുന്നു. പണ്ട് യുവാക്കള്‍ക്ക് വേണ്ടി വാദിച്ചവര്‍ തന്നെ ഇപ്പോഴും ആ സ്ഥാനം കൈയടക്കുന്നതിലെ വിമൂഖതയാണ് യുവ എംഎല്‍എമാര്‍ അന്ന് പ്രകടിപ്പിച്ചത്. കൂട്ടത്തില്‍ പാര്‍ട്ടി തീരുമാനത്തെ ഏറ്റവും അധികം വിമര്‍ശിച്ചതും ബല്‍റാം ആയിരുന്നു.

ഈ സാഹചര്യത്തിന് ശേഷം കോണ്‍ഗ്രസിലെ പ്രമുഖ നേതാക്കള്‍ ഒന്നിച്ച് കൂടിയ ആദ്യത്തെ വേദി കൂടിയായിരുന്നു ഇന്നത്തേത്.അച്ചടക്കമില്ലാത്ത ആദര്‍ശം ആത്മാവില്ലാത്ത ശരീരം പോലെയാണെന്ന് എംഎംഹസന്‍ കുറ്റപ്പെടുത്തി. വ്യക്തിജീവിതത്തിലും സാമൂഹ്യജീവിതത്തിലും എല്ലാം വേണ്ടത് അച്ചടക്കമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അഡ്വ.കെ.പി.വിശ്വനാഥനെ ആദരിക്കുന്ന ചടങ്ങിലായിരുന്നു ഹസന്‍ തന്റെ നിലപാട് വ്യക്തമാക്കിയത്. ഉമ്മന്‍ ചാണ്ടി, വയലാര്‍ രവി, സി.എന്‍.ബാലകൃഷ്ണന്‍ തുടങ്ങി നേതാക്കളുടെ വന്‍ നിര തന്നെ വേദിയിലുണ്ടായിരുന്നു. കോണ്‍ഗ്രസിലെ പൊട്ടിത്തെറികള്‍ക്ക് ശേഷം എല്ലാ നേതാക്കളും ഒന്നിച്ചെത്തിയ ആദ്യ വേദി കൂടിയായിരുന്നു തൃശ്ശൂരിലേത് എന്നതും ഈ വേദിയില്‍ വച്ചാണ് എംഎല്‍എ ബല്‍റാമിനേയും മുന്‍ അദ്ധ്യക്ഷന്‍ സുധീരനേയും ഹസ്സന്‍ പരോക്ഷമായി വിമര്‍ശിച്ചത്

നേതൃത്വത്തോട് കലഹിക്കുന്ന സംഭവങ്ങള്‍ പണ്ടുമുണ്ടെന്ന് വി എം.സുധീരന്‍ അഭിപ്രായപ്പെട്ടു. കെ.പി.വിശ്വനാഥന് തൃശൂരിന്റെ ആദരം പരിപാടിയില്‍ സംസാരിക്കവെയാണ് ഇരുവരും അഭിപ്രായങ്ങളാല്‍ ഏറ്റുമുട്ടിയത്. സീറ്റിനു വേണ്ടി യുവാക്കളും മുതിര്‍ന്നവരും തമ്മിലുള്ള ‘ഏറ്റുമുട്ടലും’ പലരുടെയും പ്രസംഗങ്ങളില്‍ പ്രതിഫലിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button