തിരുവനന്തപുരം: പഴ്സനൽ സെക്യൂരിറ്റി ഓഫിസർ ചെയ്യുന്നത് ഉന്നത ഉദ്യോഗസ്ഥരുടെ വീട്ടിലെ ദിവസപൂജ മുതൽ പട്ടിയെ കുളിപ്പിക്കൽ വരെ ക്രമസമാധാന ചുമതലയിൽ സുരക്ഷാ ഭീഷണിയുള്ളവർക്കു മാത്രമേ രണ്ടു സായുധ പൊലീസുകാരെ ഇത്തരത്തിൽ നൽകാൻ വ്യവസ്ഥയുള്ളത്. കേരളത്തിൽ സുരക്ഷാ ഭീഷണിയുള്ള ഏക ഐപിഎസ് ഉദ്യോഗസ്ഥൻ പാലക്കാട് എസ്പി ദേബേഷ് കുമാർ ബെഹ്റയാണ്. എന്നാൽ , വ്യാജ ഇന്റലിജൻസ് റിപ്പോർട്ടിന്റെ പിൻബലത്തിൽ രാഷ്ട്രീയക്കാരുൾപ്പെടെ ഇഷ്ടക്കാരിൽ പലർക്കും സർക്കാർ ചെലവിൽ രണ്ടു പിഎസ്ഒമാരെ വീതം നൽകിയിട്ടുണ്ട്. ഇവരെക്കൊണ്ട് ചെയ്യിക്കുന്നതാകട്ടെ വീട്ടുപണിയും
ALSO READ: ദാസ്യപ്പണി വിവാദം; എഡിജിപിയുടെ വീട്ടിലെ പട്ടിയെ കുളിപ്പിക്കുന്ന പോലീസുകാരുടെ ദൃശ്യങ്ങള്‍ പുറത്ത്
സ്റ്റേഷൻ ഹൗസ് ഓഫിസറുടെ ജോലി ചെയ്യേണ്ട എസ്ഐ റാങ്കിലുള്ളവരെ ആരെയും ഒപ്പം നിർത്താൻ പാടില്ലെന്നാണു ചട്ടം. വിരമിച്ച ചില ഐപിഎസുകാരുടെ വീട്ടുജോലിക്ക് ഇപ്പോഴും നാലഞ്ചുപേരുടെ സൗജന്യ സേവനം വിട്ടുനൽകിയിട്ടുണ്ട്. ഈയിടെ ഒരു മുൻ ഉദ്യോഗസ്ഥന്റെ വീട്ടിലെ വിവാഹത്തിനു ക്ഷണക്കത്ത് നൽകാൻ തൃശൂർ കെഎപി ഒന്നാം ബറ്റാലിയനിൽനിന്നു നാലുപേരെ വിട്ടുനൽകി. വിവാഹം കഴിഞ്ഞിട്ടും ഇവരുടെ വിവരമില്ല. കമൻഡാന്റ് ക്ഷുഭിതനായതോടെയാണു മടക്കി അയച്ചത്. സേനയ്ക്കു പുറത്തു ജോലി ചെയ്യുന്നവരും നാലും അഞ്ചും പൊലീസുകാരെ ഒപ്പം നിർത്തിയിട്ടുണ്ട്.
Post Your Comments