
ഭാരതീയ സംസ്‌കാരം ലോകത്തിനു നല്‍കിയ സംഭാവനകളില്‍ ഒന്നാണ് യോഗാഭ്യാസം. ആന്തരികവും ബാഹ്യവുമായ ശുചിത്വം ഉറപ്പ് വരുത്തി, പഞ്ചേന്ദ്രിയങ്ങളെ നിയന്ത്രിച്ചുകൊണ്ട് നിത്യപരിശീലനത്തിലൂടെ മനുഷ്യ മനസ്സിന്റേയും ആത്മാവിന്റേയും അനന്തസാധ്യതകള്‍ പുറത്തേക്ക് കൊണ്ടുവരുന്ന വ്യായാമ മുറയാണ് യോഗ എന്ന് പറയുന്നത്. 5000ത്തോളം വര്‍ഷം പഴക്കമുള്ള യോഗാഭ്യാസം വ്യായാമമുറയ്ക്ക് അപ്പുറം ഒരു ജീവിത ചര്യയാണ്. ജാതി മത വര്‍ഗ്ഗ വര്‍ണ്ണ ഭേദമെന്യേ ആര്‍ക്കും യോഗ പരിശീലിക്കാവുന്നതാണ്.
ശാരീരിക ആരോഗ്യവും മാനസിക ആരോഗ്യവുമാണ് ജീവിതത്തിലെ അത്യന്താപേക്ഷിത ഘടകമായ ആരോഗ്യത്തിന്റെ രണ്ട് വിഭാഗങ്ങള്‍. ഇവ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. മത്സരവും സമ്മര്‍ദ്ദവും നിറഞ്ഞ ആധുനിക കാലത്ത് മനുഷ്യന്റെ വര്‍ദ്ധിച്ചുവരുന്ന മാനസിക പിരുമുറക്കം ഒഴിവാക്കാൻ യോഗ ഉത്തമമായ മാര്‍ഗ്ഗമാണ്. മനുഷ്യന് ആയുസ്സും ആരോഗ്യവും പ്രദാനം ചെയ്യുക പ്രധാനലക്ഷ്യം. കൂടാതെ ശരീരത്തിനും പുറത്തുമുള്ള സകല അവയവങ്ങള്‍ക്കും ഇന്ദ്രിയങ്ങള്‍ക്കും സന്ധികള്‍ക്കും ക്രമമായ വ്യായാമം നല്‍കി അവയുടെ കഴിവുകള്‍ പൂര്‍ണ്ണമായി ഉപയോഗപ്പെടുത്താന്‍ ശരീരത്തെ പ്രാപ്തമാക്കാൻ യോഗയിലൂടെ സാധിക്കുന്നു.
Also read :വിഷാദരോഗം അകറ്റാൻ യോഗ
Post Your Comments