വാഷിങ്‌ടൻ : ചൈനീസ് സാധനങ്ങള്‍ക്ക് ഉയര്‍ന്ന ഇറക്കുമതി ചുങ്കം ഏര്‍പ്പെടുത്തി അമേരിക്ക. പ്രസിഡന്റ് ഡൊണാൾഡ് ട്രംപാണ് ഇക്കാര്യം അറിയിച്ചത്. 50 ബില്യൻ ഡോളർ വില വരുന്ന ചൈനീസ് സാധനങ്ങൾക്ക് 25 ശതമാനം നികുതിയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ലോകത്തെ ഏറ്റവും വലിയ രണ്ട് സമ്പന്നമായ വ്യാപാര കേന്ദ്രങ്ങളാണ് ബീജിംഗും അമേരിക്കയും.
ചൈനയുമായുള്ള കച്ചവടത്തിൽ തൃപ്‌തിയില്ലെന്നും അതുകൊണ്ടാണ് ചരക്കുനികുതി വർദ്ധിപ്പിച്ചതെന്നും ട്രംപ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ചൈനയിൽ നിന്ന് വരുന്ന യാന്ത്രിക ഉൽപന്നങ്ങളുടെ കാര്യത്തിൽ നികുതി വർദ്ധിപ്പിക്കാതിരുന്നാൽ ചൈനയ്ക്ക് നേട്ടവും മറ്റു രാജ്യങ്ങൾക്ക് കോട്ടവുമാണ് സംഭവിക്കുക. എന്നാൽ താനും ചൈനീസ് പ്രസിഡന്റ് ഷി ചിങ് പിങ്ങുമായുള്ള ബന്ധവും ഇരു രാജ്യങ്ങളും തമ്മിലുളള വ്യാപാര ബന്ധവും വളരെ ശക്തമാണെന്നും നികുതി വർദ്ധനവ് ആ ബന്ധത്തെ ഉലയ്ക്കില്ലെന്നും ട്രംപ് വ്യക്തമാക്കി.
എന്നാൽ വിഷയത്തെക്കുറിച്ച് ചൈനീസ് പ്രസിഡന്റ് പ്രതികരിക്കുകയായുണ്ടായി. അമേരിക്കയുടെ തീരുമാനം ഇതാണെങ്കിൽ അമേരിക്കൻ സാധനകൾക്ക് ഇതേ രീതിയിൽ ചൈനയിലും നികുതി ഈടാക്കുമെന്ന് ഷി ചിങ് പിങ് വ്യക്തമാക്കി.
Post Your Comments