KeralaFacebook Corner

ഇത് വേറിട്ടൊരു ‘തൂവെള്ള പുഷ്പം’; മിസോറാം ഗവർണ്ണർ കുമ്മനത്തിന്റെ എളിമയും, മാന്യമായ പെരുമാറ്റ രീതിയും എടുത്ത് പറഞ്ഞ് മുജീബ് പുരയിൽ

കൊച്ചി: യൂത്ത് കോൺഗ്രസ്സ് നേതാവ് മുജീബ് പുരയിലിന്റെ കുറിപ്പ് വൈറലാകുകയാണ്. വൈറലാകാൻ കാരണം മറ്റൊന്നുമല്ല, മിസോറാം ഗവർണ്ണർ കുമ്മനം രാജശേഖരനെ പറ്റി മുജീബ് എഴുതിയ വ്യത്യസ്ത അനുഭവമാണ് വൈറലാകുന്നത്. കുമ്മനത്തിന്റെ എളിമയും മാന്യമായ പെരുമാറ്റ രീതിയും പുകഴ്ത്തിയാണ് കുറിപ്പ്.

മിസോറാം ഗവര്‍ണ്ണറായി അധികാരമേറ്റെടുത്ത ശേഷം കേരത്തിലെ ബാലുശ്ശേരി നന്‍മണ്ടയില്‍ സംസ്‌കൃതിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ആദ്യ പരിപാടിക്ക് എത്തിയ കുമ്മനത്തിന്റെ ശരീര ഭാഷയും പെരുമാറ്റവും അതിശയിപ്പിച്ചു കളഞ്ഞതായും വിക്ടോറിയന്‍ മനോഭാവത്തിലെ വേറിട്ടൊരു തൂവെള്ള പുഷ്പമാണ് കുമ്മനമെന്നും മുജീബ് കുറിക്കുന്നു.

മുജീബിന്റെ പോസ്റ്റ് ഇങ്ങനെ:

പദവി അലങ്കാരമാകാതിരിക്കാൻ എന്തൊരു കരുതൽ!
ഒരു മഹത് വ്യക്തിയെ കുറിച്ച് തീർത്തും വ്യക്തിപരമായി ചിലത് പറയാതിരിക്കാനാകില്ല. നമുക്കിടയിൽ നിന്നും പലരും പഞ്ചായത്ത് മെംബർ തൊട്ട് മുകളിലോട്ട് പല പടവുകൾ കയറിയവരായുണ്ട്. ശേഷം അവരുടെ ഭാവ പരിണാമങ്ങളും നമ്മൾ അടുത്തറിഞ്ഞിട്ടുണ്ട്. ഈയൊരു തലത്തിൽ നിന്നാണ് ബഹു. കുമ്മനം രാജശേഖരനെന്ന ഗവർണറെ വിലയിരുത്തേണ്ടത്.

ഭരണഘടനയുടെ കാവലാളെന്ന അതിവിശിഷ്ട ഗവർണർ പദവി ഉത്തരവാദിത്വം മാത്രമാകാൻ, അലങ്കാരമാകാതിരിക്കാനുള്ള കരുതലിന് നല്ല നമസ്കാരം. മിസോറം ഗവർണറായ ശേഷം കേരത്തിലെ ആദ്യ പരിപാടി ബാലുശ്ശേരി നൻമണ്ടയിൽ സംസ്കൃതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചതായിരുന്നു.പരിപാടിക്ക് എത്തിയപ്പോൾ കണ്ട ശരീര ഭാഷ, പെരുമാറ്റം അതിശയിപ്പിച്ചു കളഞ്ഞു ശരിക്കും. സത്യമായും വിക്ടോറിയൻ മനോഭാവത്തിലെ വേറിട്ടൊരു തൂ വെള്ള പുഷ്പം.

അതി വിശിഷ്ടരുടെ കാര്യം പോട്ടെ സാധാരണ വിശിഷ്ടർ ഒരു ചടങ്ങിൽ പങ്കെടുക്കുക എങ്ങിനെ ആയിരിക്കുമെന്ന് നമ്മളൊരുപാട് കണ്ടതും അറിഞ്ഞതുമാണ്. വേദിയിലേക്ക് ആദ്യം എത്തിയ ഗവർണർ മറ്റുള്ള അതിഥികളെ കൈകൂപ്പി സ്വീകരിച്ചു പദവി വച്ച് എത്രയോ നിസാരരായ അവർ ഇരുന്ന ശേഷം ഒരു ഗവർണർ ഇരിക്കുക? മറ്റാരിൽ നിന്നു പ്രതീക്ഷിക്കാനാകും?

ആദരവ് ഏറ്റുവാങ്ങാനെത്തിയവരിൽ നിന്ന് അനുഗ്രഹം തേടുക., ആൾക്കൂട്ടത്തിനിടയിലൂടെ തലക്കനമില്ലാതെ നടക്കാനാവുക. അധികാരം അലങ്കാരമാക്കാത്തവർക്കു മാത്രമേ സാധിക്കൂ.(വഴിയിലൊന്നു കയറിപ്പോയാൽ ഭേദ്യം ചെയ്യുന്ന ജന പ്രതിനിധി, അങ്ങനെ പലതരക്കാരെ വെറുതെയൊന്ന് ഓർക്കുക അപ്പോഴാണ് ശരിക്കും ഒരു ഇത് തോന്നുക) മുൻപും ഈ ശബ്ദം ഒരുപാട് കേട്ടിട്ടുണ്ട്. ആകെയുള്ള മാറ്റവും ശബ്ദത്തിൽ തന്നെ.

ഗവർണറെന്ന ഉത്തരവാദിത്വം ഉൾക്കൊണ്ട ശബ്ദം മാത്രം. പദവിയിലെ എളിമ കൊണ്ട് ഇസഡ് പ്ലസിനു പോലും നാണം തോന്നുന്നുണ്ടാകണം, ഈ മനുഷ്യനെ കുറിച്ചോർത്ത്.  ഭരണഘടനാ ചുമതലകൾ വീഴ്ചയില്ലാതെ നിറവേറ്റാൻ അങ്ങേക്കാകട്ടെ, ആശംസകൾ.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button