
കരിപ്പൂര്‍: ലാന്‍ഡിങ് നടത്താനാകാതെ കരിപ്പൂര്‍ വിമാത്താവളത്തിൽ മൂന്ന് വിമാനങ്ങള്‍ ആകാശത്ത് വട്ടമിട്ടത് ഒരു മണിക്കൂറോളം. സുരക്ഷാ പരിശോധനയ്ക്കുള്ള വാഹനം റണ്‍വേയില്‍ കുടുങ്ങിയതിനെ തുടർന്നായിരുന്നു മൂന്ന് വിമാനങ്ങള്‍ ലാൻഡിങ് ചെയ്യാനാകാതെ വലഞ്ഞത്. വിമാനം ഇറങ്ങുന്നതിന് തൊട്ടുമുന്‍പ് റണ്‍വേ പരിശോധിക്കുന്നതിനായി ജീപ്പ് റൺവേയിൽ കുടുങ്ങിയത്. തുടർന്ന് ജെറ്റ് എയര്‍വേയ്സ്, ഇന്‍ഡിഗോ, എയര്‍ ഇന്ത്യ എക്സ്പ്രസ് എന്നീ വിമാനങ്ങളൊട് ആകാശത്തുതന്നെ തങ്ങാന്‍ എയര്‍ ട്രാഫിക് കണ്ട്രോള് വിഭാഗം നിര്‍ദ്ദേശം നല്‍കുകയായിരുന്നു.
also read: വധുവിനെയും വഹിച്ചെത്തിയ ഹെലിക്കോപ്ടര്‍ ലാന്‍ഡിങ്ങിനിടെ തകർന്ന് വീണു
മഴയെത്തുടര്‍ന്ന് കോണ്‍ക്രീറ്റ് ഇളകിയതിനാല്‍ വാഹനത്തിന്റെ ചക്രങ്ങള്‍ താഴുകയായിരുന്നുവെന്നാണു പറയുന്നത്. ഏറെ ശ്രമിച്ചെങ്കിലും വാഹനത്തിനു മുന്നോട്ടുപോകാനായില്ല. ഇതോടെ വിമാനങ്ങള്‍ക്ക് നിലത്തിറങ്ങാനും ആയില്ല. അഗ്നിശമന, സുരക്ഷാ സേനയെത്തി ജീപ്പ് വലിച്ചുനീക്കിയ ശേഷമാണ് വിമാനങ്ങള്‍ ലാൻഡിങ് നടത്തിയത്.
Post Your Comments