തിരുവനന്തപുരം: വാഹനത്തിന് സൈഡ് കൊടുത്തില്ലെന്ന പേരില്‍ യുവാവിനെ അമ്മയുടെ മുന്നിലിട്ട് തല്ലിയ സംഭവത്തില്‍ ഗണേഷ് കുമാര്‍ എംഎല്‍എയ്‌ക്കെതിരെ ആഞ്ഞടിച്ച് വി.എം സുധീരന്‍. ഗണേഷിനെതിരെ നിയമാനുസൃതമായ നടപടി വേണമെന്ന് സുധീരന്‍ ആവശ്യപ്പെട്ടു. പ്രശ്‌നത്തില്‍ അനന്തകൃഷ്ണന്‍ എന്ന യുവാവിനാണ് ആദ്യം മര്‍ദ്ദനമേറ്റത്.
സംഭവത്തില്‍ യുവാവ് നല്‍കിയ പരാതിയില്‍ നിസാര വകുപ്പാണ് ചുമത്തിയതെന്നും സുധീരന്‍ കുറ്റപ്പെടുത്തി. സംഭവത്തില്‍ മുഖ്യമന്ത്രി നീതി ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് അനന്തകൃഷ്ണനും അമ്മ ഷീനയും മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കിയിരുന്നു. അനന്തകൃഷ്ണന്‍ ഇപ്പോഴും ചികിത്സയിലാണ്.
Post Your Comments