മോസ്‌കോ: റഷ്യന്‍ ലോകകപ്പിലെ ആദ്യ സൂപ്പര്‍ പോരാട്ടം സമനിലയില്‍ അവസാനിച്ചു. സ്‌പെയ്ന്‍ പോര്‍ച്ചുഗല്‍ മത്സരമാണ് സമനിലയില്‍ കലാശിച്ചത്. സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഹാട്രിക് ഗോള്‍ തന്നെയായിരുന്നു മത്സരത്തിന്റെ ആവേശം. സ്‌പെയ്‌നിനു വേണ്ടി ഡിയാഗോ കോസ്റ്റ ഇരട്ട ഗോളും നേടി.
also read: റഷ്യ ലോകകപ്പ് : ഈജിപ്റ്റിനെ പരാജയപ്പെടുത്തി ഉറുഗ്വേയ്ക്ക് ജയം
നാലാം മിനിറ്റില്‍ തന്നെ പോര്‍ച്ചുഗല്‍ മുന്നിലെത്തി. സ്‌പെയിന്‍ ബോക്‌സിനുള്ളിലേക്ക് ഇരച്ചുകയറിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ നാച്ചോ ഫെര്‍ണാണ്ടസ് ഫൗള്‍ ചെയ്തതില്‍ നിന്നും ലഭിച്ച പെനാല്‍റ്റി യാതൊരു പിഴവും കൂടാതെ റോണോ വലിലെത്തിച്ചു.
എന്നാല്‍ 24-ാം മിനിറ്റില്‍ ഒരു തകര്‍പ്പന്‍ ഗോളിലൂടെ ഡിയഗൊ കോസ്റ്റ സ്‌പെയിനിന് സമനില ഗോള്‍ നേടി. 44-ാം മിനിറ്റില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പോര്‍ച്ചുഗലിനെ വീണ്ടും മുന്നിലെത്തിച്ചു. 55-ാം മിനിറ്റില്‍ ഡിയഗോ കോസ്റ്റ വീണ്ടും സ്‌പെയ്‌നിന് തുല്യത സമ്മാനിച്ചു. തുടര്‍ച്ചയായ് പോര്‍ച്ചുഗള്‍ ഗോള്‍മുഖത്ത് ഭീതിവിതച്ച സ്‌പെയിന്‍ നാച്ചോയുടെ ഗംഭീര ഗോളിലൂടെ മുന്നിലെത്തി.
88-ാം മിനിറ്റില്‍ മനോഹരമായൊരു ഫ്രീ കിക്കിലൂടെ ക്രിസ്റ്റ്യാനോ പോര്‍ച്ചുഗലിന്റെ മൂന്നാം ഗോള്‍ നേടി. ഇതോടെ റഷ്യന്‍ ലോകകപ്പിലെ ആദ്യ ഹാട്രിക് ക്രിസ്റ്റ്യാനോ സ്വന്തമാക്കി.
Post Your Comments