International

ലോകം മുഴുവൻ ചുറ്റിനടന്ന് വേശ്യാവൃത്തി ചെയ്യുന്ന ദമ്പതിമാരുടെ കഥയിങ്ങനെ

ഭാര്യയും ഭർത്താവും ചേർന്ന് ലോകം മുഴുവൻ ചുറ്റിനടക്കുന്നു. ചെല്ലുന്ന സ്ഥലങ്ങളിലെല്ലാം ഭാര്യ മറ്റു പുരുഷന്മാരുമായും ഭർത്താവ് മറ്റു സ്ത്രീകളുമായും ബന്ധം പുലർത്തും. അന്യനാട്ടിലെത്തി പങ്കാളികളെ കണ്ടെത്തി അവരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുക എന്നതാണ് മൈക്കല്‍ കോര്‍സോനെക്കിന്റെയും ഭാര്യ സില്‍വിയ ബാസ്‌റ്റോസിന്റെയും നിലപാട്.

2014-ലെ യൂറോപ്യന്‍ യൂത്ത് പാര്‍ലമെന്റ് സമ്മേളനത്തിനിടെയാണ് ഇവര്‍ ഇരുവരും കണ്ടുമുട്ടിയത്. അന്നുമുതല്‍ ഒരുമിച്ചാണ് ഇരുവരും . ഒരു വർഷം മുമ്പാണ് ലോകം ചുറ്റി വേശ്യാവൃത്തി ചെയ്യാമെന്ന് പരസ്‌പരം തീരുമാനിച്ചത്. മറ്റുള്ളവരുമായി കിടക്കപങ്കിടുന്നത് തങ്ങളുടെ ലൈംഗിക ജീവിതത്തിനും പുതിയ അനുഭവങ്ങള്‍ സമ്മാനിക്കുന്നുണ്ടെന്ന് ഇവര്‍ പറയുന്നു.

തനിക്ക് മറ്റു പുരുഷന്മാരുമായി വൈകാരികവും ശാരീരികവുമായ ബന്ധമുണ്ടെന്ന കാര്യം ആദ്യം സില്‍വിയ മൈക്കലിനോട് പറഞ്ഞു. സില്‍വിയയുടെ ബന്ധങ്ങള്‍ തുടക്കത്തില്‍ മൈക്കലിന് അംഗീകരിക്കാനായില്ല. ഇരുവരും ഇതേച്ചൊല്ലി അകലുകയും ഒടുവില്‍ വേര്‍പിരിയുകയും ചെയ്തു.

എന്നാല്‍, കഴിഞ്ഞവര്‍ഷം പോളണ്ടില്‍ യാത്രചെയ്യവെ അവര്‍ വീണ്ടും കണ്ടുമുട്ടി. അപ്പോഴേക്കും മൈക്കലിന്റെ ചിന്താഗതിയിലും മാറ്റം വന്നിരുന്നു. പരസ്പരം സംസാരിച്ച്‌ ഒടുവില്‍, പങ്കാളികളെ സ്വീകരിക്കുന്നതില്‍ തെറ്റില്ലെന്ന തീരുമാനത്തില്‍ അവരെത്തി. ഇതുവരെ പത്ത് വ്യത്യസ്ത പങ്കാളികള്‍ വീതം മൈക്കലിനും സില്‍വിയയ്ക്കുമുണ്ടായിട്ടുണ്ട്.

കാണുന്ന എല്ലാവരുമായും കിടക്കപങ്കിടുകയല്ല തങ്ങളുടെ രീതിയെന്ന് അവര്‍ തീരുമാനിച്ചിട്ടുണ്ട്. സ്‌നേഹം പങ്കിടാനും ഭാവിയിലേക്ക് ബന്ധം നിലനിര്‍ത്താനും സാധിക്കുന്നവരെ മാത്രമേ അവര്‍ സ്വീകരിക്കാറുള്ളൂ.

സെക്‌സിനോടുള്ള മനുഷ്യരുടെ കാഴ്ചപ്പാടില്‍ മാറ്റം വരണമെന്നും ഇവര്‍ ആഗ്രഹിക്കുന്നു. സെക്‌സിനുവേണ്ടി അക്രമങ്ങളും പീഡനങ്ങളും നടക്കുന്നതും മറ്റും ഇല്ലാതാകണമെങ്കില്‍, സമൂഹം ഇക്കാര്യത്തില്‍ കൂടുതല്‍ തുറന്ന മനസ്ഥിതി പുലര്‍ത്തണമെന്നാണ് ഇവരുടെ പക്ഷം. ദാമ്ബത്യപ്രശ്‌നങ്ങള്‍ നേരിടുന്ന ദമ്ബതിമാര്‍ക്ക് ഇവര്‍ കൗണ്‍സലിങ്ങും നല്‍കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button