കോഴിക്കോട്: ഭൂമി കയ്യേറി പാർക്ക് നിർമിച്ച എംഎല്‍എ പി.വി.അന്‍വര്‍ന്റെ കക്കാടംപൊയിലിലുള്ള പാര്‍ക്കിന് സമീപം മണ്ണിടിച്ചില്‍. പാര്‍ക്കിലേക്ക് ആവശ്യമായ വെള്ളമെടുക്കുന്ന കുളത്തിന് സമീപമാണ് മണ്ണിടിഞ്ഞത്. നേരത്തെ, വാട്ടര്‍ തീം പാര്‍ക്ക് പരിസ്ഥിതി ദുര്‍ബലപ്രദേശത്താണെന്നു കോഴിക്കോട് കളക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
മണ്ണിടിച്ചിലിനു സാധ്യതയില്ലെന്ന് ഉറപ്പുവരുത്തിയശേഷം മാത്രമേ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കാവൂ എന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരുന്നതാണ്. ദുരന്തനിവാരണ അഥോറിറ്റി തയാറാക്കിയ പട്ടികയില്‍ അപകടസാധ്യത ഏറെയുള്ള സോണ്‍ ഒന്നില്‍ ഉള്‍പ്പെടുന്ന പ്രദേശമാണ് കക്കാടംപൊയില്‍. ഈ പ്രദേശത്താണ് ലക്ഷക്കണക്കിന് ലിറ്റര്‍ വെള്ളം സംഭരിച്ചിരിക്കുന്നത്. .
താമരശേരി കരിഞ്ചോലയില്‍ കഴിഞ്ഞ ദിവസം ഉണ്ടായ ഉരുള്‍പ്പൊട്ടലിന്‍റെ ആഘാതം വർധിക്കാൻ കാരണം പ്രദേശത്ത് സ്വകാര്യ വ്യക്തി അനധികൃതമായി നിര്‍മിച്ച തടയണ തകര്‍ന്നതാണെന്ന റിപ്പോട്ട് വന്നിരുന്നു. ഈ വിഷയം അന്വേഷിക്കാന്‍ കളക്ടര്‍ ഉത്തരവിട്ടതിനു പിന്നാലെയാണ് പുതിയ സംഭവം.
Post Your Comments