ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവു പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. സംസ്ഥാനത്തിന്റെ പല ആവശ്യങ്ങളും അദ്ദേഹം പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടുവന്നു.കാലേശ്വരം ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിക്കായി 20,000കോടി രൂപ കേന്ദ്രത്തില്‍ നിന്ന് അനുവദിക്കണമെന്നും അദ്ദേഹം പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.
തെലങ്കാനക്ക് പ്രത്യേക ഹൈക്കോടതി വേണമെന്നും, സംസ്ഥാനത്തെ റെയില്‍വെ പദ്ധതികള്‍ കൂടുതൽ വേഗത്തിലാക്കാനും വേണ്ട സഹായങ്ങളാണ് അദ്ദേഹം മുഖ്യമായി ആവശ്യപ്പെട്ടത്. ഇതുകൂടാതെ സംസ്ഥാനത്തെ 66 പ്രശ്നങ്ങൾ അദ്ദേഹം പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടുവന്നു. സെക്രട്ടറിയേറ്റ് നിര്‍മാണത്തിനായി പ്രതിരോധ ഭൂമി അനുവദിക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ ഇരുവരും ചര്‍ച്ച ചെയ്തു.
ഒാരോ ആവശ്യങ്ങള്‍ക്കും വെവ്വേറെ കത്തുകള്‍ ചന്ദ്രശേഖര്‍ റാവു പ്രധാനമന്ത്രിക്കു നല്കി.ഇതുകൂടാതെ ഡൽഹിയിലെ AP ഭവൻ തെലങ്കാനയ്ക്ക് മാത്രമായി അനുവദിക്കണമെന്ന് കെ സി ആർ ആവശ്യപ്പെട്ടതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ട് ഉണ്ട്.
Post Your Comments