India

ഭർത്താവിനെ കെട്ടിയിട്ട് ഭാര്യയെ പീഡിപ്പിച്ച സംഭവം; മകളും ക്രൂരപീഡനത്തിന് ഇരയായതായി റിപ്പോർട്ട്

ഗയ: ഡോക്ടറായ ഭര്‍ത്താവിനെ മരത്തില്‍ കെട്ടിയിട്ട് ഭാര്യയെ പീഡിപ്പിച്ച സംഭവത്തിൽ ഇവരുടെ മകളും ക്രൂരപീഡനത്തിന് ഇരയായതായി റിപ്പോർട്ട്. ഭാര്യയും മകളുമായി യാത്ര ചെയ്യുന്നതിനിടെ വാഹനം തടഞ്ഞ് നിര്‍ത്തി ഡോക്ടറെ മരത്തില്‍ കെട്ടിയിട്ടതിന് ശേഷം ഭാര്യയേയും പതിനഞ്ചുകാരിയായ മകളേയും കൂട്ട ബലാത്സംഗത്തിനിരയാക്കുകയായിരുന്നു. ഭാര്യ പീഡനത്തിന് ഇരയായെന്ന് പരാതി നൽകിയിരുന്നെങ്കിലും മകളെക്കുറിച്ച് ഇയാൾ പരാതിയിൽ സൂചിപ്പിച്ചിരുന്നില്ല.

Read Also: വിജയ് മല്യയ്ക്ക് വന്‍ തിരിച്ചടിയായി ലണ്ടന്‍ കോടതി ഉത്തരവ്‌

തുടർന്ന് കൗൺസിലിംഗ് നടത്തിയപ്പോഴാണ് പെൺകുട്ടിയും പീഡിപ്പിക്കപ്പെട്ടതായി മനസിലായത്. സംഭവവുമായി ബന്ധപ്പെട്ട് ഇരുപത് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിൽ രണ്ട് പേരെ യുവതി തിരിച്ചറിഞ്ഞതായാണ് സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button