ന്യൂഡല്‍ഹി: വ്രതാനുഷ്ഠാനങ്ങള്‍ അവസാനിപ്പിച്ച് ഇന്നലെ മുസ്ലീംങ്ങള്‍ ഈദ് അല്‍ ഫിത്തര്‍ ആഘോഷിച്ചു. ആഘോഷങ്ങള്‍ക്കൊപ്പം പാവപ്പെട്ടവരെ സഹായിക്കുകയും ചെയ്തു. ഇത്തരത്തില്‍ ഡല്‍ഹിയില്‍ നിന്നുമാണ് ഏവരുടെയും മനസ്സുണര്‍ത്തുന്ന വാര്‍ത്ത എത്തിയിരിക്കുന്നത്. ആരോരുമില്ലാത്തവരാണ് ഡല്‍ഹിയില്‍ നടന്ന സമൂഹ ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്തത്.
read also: ഈദ് ആശംസകൾ നേർന്ന് മുഖ്യമന്ത്രി
വ്യത്യസ്ത കഥകളുള്ള, വ്യത്യസ്ത മതങ്ങളില്‍പ്പെട്ട, വ്യത്യസ്ത വിശ്വാസങ്ങളുള്ള 200ല്‍ അധികം ആള്കാകരാണ് ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്തത്. ഇതില്‍ മുസ്ലീം മത വിശ്വാസികള്‍ പ്രാര്‍ത്ഥനയിലും മുഴുകി. മറ്റ് മത വിശ്വാസികള്‍ ഇവരുടെ പ്രാര്‍ത്ഥന നോക്കി നിന്നു.
ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്ത എല്ലാവരും മനസും വയറും നിറഞ്ഞാണ് മടങ്ങിയത്. സ്നേഹവും സംരക്ഷണവും എന്തെന്ന് തിരച്ചറിഞ്ഞു എന്നാണ് വിരന്നിനെത്തിയ പലരും അഭിപ്രായപ്പെട്ടത്. ഇഫ്താര്‍ വിരുന്ന് എന്തെന്ന് അറിയാത്തവര്‍ പോലും പങ്കെടുത്തു എന്നതും പ്രത്യേകതയാണ്.
Post Your Comments