KeralaLatest NewsNews

എസ്ഡിപിഐ സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്ത് സിപിഎം നേതാക്കള്‍ : വിമര്‍ശിച്ച് കെ സുരേന്ദ്രന്‍

അഭിമന്യു കേസിലെ പ്രധാനപ്പെട്ട രേഖകളൊക്കെ എവിടെ പോയെന്ന് ഇനി പ്രത്യേകം പറയേണ്ടല്ലോ

തിരുവനന്തപുരം: എസ്ഡിപിഐ സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്നില്‍ സിപിഐഎം നേതാക്കള്‍ പങ്കെടുത്തതിനെ വിമര്‍ശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍.

‘പ്രധാനമന്ത്രി വിളിച്ച ക്രിസ്തുമസ് വിരുന്നില്‍ ക്രൈസ്തവ പുരോഹിതര്‍ പങ്കെടുത്തപ്പോള്‍ ഹാലിളകിയവരാണ് സിപിഎമ്മുകാര്‍. അഭിമന്യുവിന്റെ കേസിലെ പ്രധാനപ്പെട്ട രേഖകളൊക്കെ എവിടെ പോയെന്ന് ഇനി പ്രത്യേകം പറയേണ്ടല്ലോ’, സുരേന്ദ്രന്‍ കുറിച്ചു.

കോഴിക്കോട് സിപിഎം സ്ഥാനാര്‍ത്ഥി എളമരം കരീം, കെ ടി കുഞ്ഞിക്കണ്ണന്‍ എന്നിവര്‍ പങ്കെടുത്ത ഇഫ്താര്‍ വിരുന്നിലെ ചിത്രങ്ങള്‍ പങ്കുവെച്ചാണ് വിമര്‍ശനം.

സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്:

‘പ്രധാനമന്ത്രി വിളിച്ച ക്രിസ്തുമസ് വിരുന്നില്‍ ക്രൈസ്തവ പുരോഹിതര്‍ പങ്കെടുത്തപ്പോള്‍ ഹാലിളകിയവരാണ് സിപിഎമ്മുകാര്‍. അവരുടെ സ്ഥാനാര്‍ത്ഥിയും ബുദ്ധിജീവിയുമൊക്കെയാണ് ഇപ്പോള്‍ നിരോധിത ഭീകരവാദ സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്റെ രാഷ്ട്രീയ മുഖം എസ്ഡിപിഐയുടെ ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്തത്. അഭിമന്യുവിന്റെ കേസിലെ പ്രധാനപ്പെട്ട രേഖകളൊക്കെ എവിടെ പോയെന്ന് ഇനി പ്രത്യേകം പറയേണ്ടല്ലോ’.

 

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button