ചെന്നൈ: ഉറ്റവരും ഉടയവരും ഇല്ലാതെ ചെന്നൈയിലെ ചെന്നൈയിലെ അഗതി മന്ദിരത്തിൽ കഴിയുന്ന മാഗിയെ തേടി ബന്ധുക്കള്‍ എത്തും. സഹോദരന്റെ ഭാര്യ ബെല്ല ഉടന്‍ തന്നെ മാഗിയെ കാണാന്‍ എത്തുമെന്ന് അറിയിച്ചിട്ടുണ്ട്. ബെല്ല മാഗിക്ക് സഹോദരന്റെ ഭാര്യ മാത്രമല്ല ഒരുമിച്ചു പഠിച്ച കൂട്ടുകാരി കൂടിയാണ്. പിന്നീടാണ് മാഗിയുടെ സഹോദരന് മനോജിന്റെ ഭാര്യയായി ബെല്ല മാഗിയുടെ കുടുംബത്തിലേക്കും എത്തുന്നത്.
മനോജും ബെല്ലയും ചെന്നൈയില്‍ തന്നെയാണുള്ളത്. എന്നാല്‍ ബെല്ലയെ കുറിച്ചോ കുടുംബക്കാരെ കുറിച്ചോ വലിയഓര്‍മ്മകളൊന്നും ഇപ്പോള്‍ മാഗിക്ക് ഇല്ല. ഭര്‍ത്താവിനെ കുറിച്ച് പോലും അവ്യക്തമായ ഓര്‍മകള്‍ മാത്രമാണ് മാഗിക്ക് ഉള്ളത്. ഓർമ്മകളില്ലാതെ തെരുവിൽ അലഞ്ഞ മാഗിയെ കഴിഞ്ഞ സെപ്റ്റംബറിലാണ് ഈ അഗതി മന്ദിരത്തിൽ എത്തിക്കുന്നത്. അന്‍പകം കോഓര്‍ഡിനേറ്ററായ റസിയ, മാഗിയോട് സംസാരിക്കുമ്പോഴാണു കോട്ടയത്തെ തൂമ്പിൽ കുടുംബാംഗമാണെന്നു പറഞ്ഞത്.
തുടര്‍ന്ന് കോട്ടയം പൊലീസുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് കോട്ടയത്തെ കോടീശ്വരിയാണ് മാഗി എന്ന സത്യം അഗതി മന്ദിരം നടത്തിപ്പുകാര്‍ തിരിച്ചറിയുന്നത്. എന്നാൽ ഇവരുടെ പേര് മാഗി എന്നല്ല ഇസ്രായേൽ എന്നാണ് ഇവിടെ രേഖപ്പെടുത്തിയിരിക്കുന്നത്. സുവിശേഷപ്രവര്‍ത്തകനായ ഭര്‍ത്താവ് വിവാഹശേഷമാണു തനിക്ക് ഇസ്രയേല്‍ എന്ന പേരിട്ടതെന്നും മാഗി പറയുന്നു. ഭര്‍ത്താവിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ മാഗി പറയുന്നില്ല.
ഇവരുടേതു പ്രണയ വിവാഹമായിരുന്നു. ഭർത്താവ് മരിച്ചെന്നും ഇടയ്ക്ക് ഇവർ പറയുന്നുണ്ട്. ബന്ധുക്കളോടൊപ്പം പോകാന്‍ മാഗി താല്പര്യം പ്രകടിപ്പിച്ചാല്‍ കൂടെ വിടുമെന്ന് അന്‍പകം അധികൃതര്‍ പറഞ്ഞു. കഴിഞ്ഞ മാസം ചെന്നൈ പൊലീസ് മാഗിയുടെ ചിത്രവും മറ്റു വിവരങ്ങളും കോട്ടയം പൊലീസിനു കൈമാറിയിരുന്നു. തുടര്‍ന്നു കോട്ടയം പൊലീസ് ഇവരുടെ ബന്ധുക്കളെ ബന്ധപ്പെട്ടിരുന്നു.
പൊലീസിന്റെ നിര്‍ദേശപ്രകാരം കോട്ടയത്തെ ബന്ധുക്കള്‍ മാഗിയുടെ സഹോദരനെ ബന്ധപ്പെട്ടിരുന്നതായാണ് അറിവ്. മാഗിയെ വര്‍ഷങ്ങളായി കാണാനില്ലെന്നാണു സഹോദരനും ബന്ധുക്കളും പറയുന്നത്. മാഗിക്കും കുടുംബത്തിനും കൂടി കോട്ടയം തിരുനക്കരയിലുള്ളത് ഒന്നരക്കോടിയുടെ സ്വത്താണ്.
Post Your Comments