Latest NewsNewsInternational

എന്റെ കുഞ്ഞിന് ഇത് സംഭവിച്ചത് തെറ്റാണോ: വിമാനത്തില്‍ നിന്നും ഇറക്കിവിട്ടെന്ന വിഷയം കാട്ടി അമ്മയുടെ കുറിപ്പ്

സിംഗപ്പൂര്‍: പ്രത്യേക പരിചരണം ആവശ്യമായ മകളുമായി യാത്ര ചെയ്ത ഇന്ത്യന്‍ ദമ്പതികളെ വിമാനത്തില്‍ നിന്നും ഇറക്കിവിട്ടെന്ന വെളിപ്പെടുത്തലുമായി അമ്മയുടെ ഫേസ്ബുക്ക് കുറിപ്പ്. സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെ സ്‌കൂട്ട് എയര്‍ലൈനില്‍ നിന്നുമാണ് ഇവരെ ഇറക്കിവിട്ടത്. മലയാളിയായ ദിവ്യ ജോര്‍ജിനെയും ഭര്‍ത്താവ്, മകള്‍ എന്നിവരെയുമാണ് ക്യാപ്റ്റന്‍ വിമാനത്തില്‍ നിന്നും അപമാനിച്ച് ഇറക്കി വിട്ടത്.

തനിക്കുണ്ടായ ദുരനുഭവത്തെക്കുറിച്ച് ദിവ്യ ഫേസ്ബുക്കില്‍ കുറിപ്പിട്ടതോടെയാണ് സംഭവം പുറം ലോകമറിഞ്ഞത്. അഞ്ച് വയസായെങ്കിലും ഇവരുടെ മകള്‍ക്ക് 8.5 കിലോ മാത്രമാണ് ഭാരം. മകളുടെ പേര് പറഞ്ഞ് ഞങ്ങള്‍ പുറപ്പടേണ്ട വിമാനം വൈകുകയാണെന്നും പുറത്തിറങ്ങണമെന്നാണ് ജീവനക്കാര്‍ ആവശ്യപ്പെടുന്നതെന്നും ദിവ്യ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. കുഞ്ഞിനെ മടിയിലിരുത്തി വിമനത്തിലെ ജീവനക്കോരോട് സംസാരിക്കുന്ന വീഡിയോയും ദിവ്യ പുറത്ത് വിട്ടിരുന്നു. മുന്‍പും താന്‍ കുഞ്ഞുമായി വിമാന യാത്രകള്‍ നടത്തിയിട്ടുണ്ടെങ്കിലും ഇത്തരത്തില്‍ ഒരു ദുരനുഭവം ആദ്യമാണെന്ന് ദിവ്യ പറയുന്നു.

കുഞ്ഞിന് 9 കിലോയില്‍ കുറവായതിനാല്‍ പ്രത്യേകം ടിക്കറ്റ് എടുക്കാറില്ല. പക്ഷേ ഇത്തവണ എടുത്തിരുന്നു. നിരവധി തവണ യാത്ര ചെയ്തപ്പോഴും കുഞ്ഞിനുള്ള പ്രത്യേകം സീറ്റ് ബെല്‍റ്റ് ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഇത്തവണ അങ്ങനെ സംഭവിച്ചില്ല. വിമാനത്തില്‍ കയറിയപ്പോള്‍ ബേബി ബെല്‍റ്റ് തരാമെന്ന് വാക്കു തന്നിട്ടും, ഇതുപോലുള്ള കുഞ്ഞുമായി യാത്ര ചെയ്യാന്‍ പറ്റില്ലെന്ന് ക്യാപ്റ്റന്‍ പറയുകയായിരുന്നു. സഹിക്കാനാവാത്ത പരിഹാസമാണ് തുടര്‍ന്ന് നടന്നതെന്നും വിമാനയാത്ര ഇനിയും തുടരുമെന്നും ദിവ്യ കുറിപ്പിലൂടെ പറയുന്നു.

ദിവ്യയുടെ ഫേസ്ബുക്ക് പോസ്റ്റ്‌

shortlink

Related Articles

Post Your Comments

Related Articles


Back to top button