Kerala

യുവാവിനെ മര്‍ദ്ദിച്ച സംഭവം : എം.എല്‍.എയാകുമ്പോള്‍ ആരോപണങ്ങള്‍ സ്വഭാവികം : ഇതിനൊന്നും പ്രതികരിയ്ക്കാനില്ലെന്ന് ഗണേഷ് കുമാര്‍

 

കൊല്ലം : എം.എല്‍.എയാകുമ്പോള്‍ ആരോപണങ്ങള്‍ പതിവാണ്. അതുകൊണ്ട് ഇതിനൊന്നും പ്രതികരിയ്ക്കാനില്ല. കാറിനു സൈഡ് കൊടുക്കാത്തതിന് യുവാവിനെ മര്‍ദ്ദിച്ചെന്ന പരാതിയിന്‍മേലാണ് ഗണേഷിന്റെ പ്രതികരണം . പത്തനാപുരം എംഎല്‍എയാണ് കെ.ബി. ഗണേഷ് കുമാര്‍. രാഷ്ട്രീയത്തില്‍ ആരോപണങ്ങള്‍ സാധാരണമാണെന്നും വിവാദങ്ങളെക്കുറിച്ച് കൂടുതല്‍ പ്രതികരിക്കാനില്ലെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. എന്നാല്‍ വിവാദങ്ങളെക്കുറിച്ച് മാധ്യമപ്രവര്‍ത്തകരുടെ കൂടുതല്‍ ചോദ്യങ്ങള്‍ക്ക് എംഎല്‍എ മറുപടി നല്‍കാന്‍ തയാറായില്ല.

കാറിനു സൈഡ് കൊടുത്തില്ലെന്ന് പറഞ്ഞ് കെ.ബി. ഗണേഷ് കുമാര്‍ എംഎല്‍എയും ഡ്രൈവറും ചേര്‍ന്ന് യുവാവിനെ മര്‍ദ്ദിച്ചതായാണ് പരാതി. കൊല്ലം സ്വദേശി അനന്തകൃഷ്ണനാണ് പത്തനാപുരം എംഎല്‍എക്കെതിരെ പരാതി നല്‍കിയത്.

അഞ്ചലില്‍ അഗസ്ത്യകോട് ബുധനാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. ഗണേഷ് കുമാറും ഡ്രൈവറും ചേര്‍ന്ന് തന്നെ മര്‍ദ്ദിക്കുകയും അമ്മയെ അസഭ്യം പറയുകയും ചെയ്തുവെന്നും അനന്തകൃഷ്ണന്‍ പറഞ്ഞു. ഒരു വാഹനത്തിനു മാത്രം കടന്നുപോകാവുന്ന റോഡില്‍വെച്ച് എംഎല്‍എയ്ക്ക് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ചാണ് മര്‍ദ്ദനം. മരണവീട്ടിലേക്ക് വന്നതായിരുന്നു ഇരുകൂട്ടരും. അനന്തകൃഷ്ണനെ അഞ്ചല്‍ ഗവ.ആശുപത്രിയില്‍ പ്രാഥമിക ചികിത്സയ്ക്കു ശേഷം സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button